HOME
DETAILS
MAL
ഗോമൂത്രത്തിന് ഔഷധഗുണമേറെ, ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കുമെന്ന് ഐ.ഐ.ടി ഡയറക്ടർ
Web Desk
January 19 2025 | 07:01 AM
ചെന്നൈ: ഗോമൂത്രത്തിന് ഏറെ ഔഷധ ഗുണങ്ങളുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി ഡയറക്ടർ വി.കാമകോടി. ഗോമൂത്രത്തിന് ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് കാമകോടിയുടെ വാദം.
ഗോ മൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് കാമകോടി വർണിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കുടലിനുണ്ടാകുന്ന അസുഖങ്ങൾക്കും ഗോമൂത്രം ഗുണകരമാണെന്നും മുമ്പ് തന്റെ പിതാവിന് പനി വന്നപ്പോൾ ഗോമൂത്രം നൽകിയതോടെ 15 മിനിറ്റിനകം പനി മാറിയെന്നും പ്രൊഫസർ വിശദീകരിക്കുന്നു.
അതേസമയം, ഐ.ഐ.ടി ഡയറക്ടർക്കെതിരെ കോൺഗ്രസ് എം.പി കാർത്തി ചിദംബരം രംഗത്തെത്തി. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്ന് കാർത്തി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."