HOME
DETAILS

ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചുപൂട്ടി ദുബൈ പൊലിസ്

  
January 19 2025 | 06:01 AM

Dubai Police has closed the Smart Police Station in La Mer

ദുബൈ: ദുബൈയിലെ ജനപ്രിയ സ്ഥലങ്ങളിലൊന്നായ ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചുപൂട്ടുന്നതായി ദുബായ് പൊലിസ്.

'പ്രിയ ഉപഭോക്താക്കളേ, ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചിട്ടുണ്ടെന്ന് ദയവായി ശ്രദ്ധിക്കുക,' ദുബൈ പൊലിസ് എക്‌സില്‍ കുറിച്ചു. കൂടാതെ സമാനമായ മറ്റു സ്മാര്‍ട്ട് പൊലിസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

'ഞങ്ങളുടെ സ്മാര്‍ട്ട് സേവനങ്ങള്‍ എളുപ്പത്തിലും സൗകര്യപ്രദമായും പ്രയോജനപ്പെടുത്തുന്നതിന് ദുബൈയില്‍ വ്യാപിച്ചുകിടക്കുന്ന മറ്റ് സ്മാര്‍ട്ട് പൊലിസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു,' ദുബൈ പൊലിസ് കൂട്ടിച്ചേര്‍ത്തു.

ദുബൈയിലെ സ്മാര്‍ട്ട് പൊലിസ് സ്‌റ്റേഷനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാറുണ്ട്. ഡസന്‍ കണക്കിന് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇത്തരം സ്റ്റേഷനുകള്‍, ദുബൈയില്‍ ഉടനീളം കുറഞ്ഞത് 25 സ്ഥലങ്ങളില്‍ എങ്കിലും സ്ഥാപിച്ചിട്ടുണ്ട്.

ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ലാ മെര്‍ ബീച്ചിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം 2022 ല്‍ താല്‍ക്കാലികമായി അടച്ചിരുന്നു. ഇതു പിന്നീട് ജെ1 ബീച്ച് ആയി പുനര്‍വികസിപ്പിക്കുകയായിരുന്നു.


ദുബായ് സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷനുകള്‍ (എസ്പിഎസ്) നഗരത്തിന്റെ നവീകരണത്തോടുള്ള പ്രതിബദ്ധതയുടെയും സ്മാര്‍ട്ട് സാങ്കേതികവിദ്യകളിലും പൊതുസേവനത്തിലും ആഗോള ശക്തിയാകാനുള്ള അതിന്റെ കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്. 

പൊലിസ് സേനയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും താമസക്കാര്‍ക്ക് വേഗമേറിയതും സൗകര്യപ്രദവുമായ സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള ദുബൈ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകള്‍ എന്ന ആശയം അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി സ്മാര്‍ട്ട് സിറ്റിയായി മാറാനുള്ള ദുബൈയുടെ വിശാല വീക്ഷണവുമായി ഈ സംരംഭം സമന്വയിക്കുന്നു.

2017ലാണ് ദുബൈ പൊലിസ് സിറ്റി വാക്ക് കോംപ്ലക്‌സില്‍ ആദ്യത്തെ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത്. മനുഷ്യ ഇടപെടലിന്റെ ആവശ്യമില്ലാതെ നിരവധി പൊലിസ് സേവനങ്ങള്‍ നല്‍കുന്നതിനാണ് എസ്പിഎസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, പിഴ അടയ്ക്കല്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള രേഖകള്‍ സമര്‍പ്പിക്കല്‍ എന്നിവ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. സ്റ്റേഷനില്‍ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ സജ്ജീകരിച്ചിരുന്നു, ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളോ ടാബ്‌ലെറ്റോ ഉപയോഗിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു 

Kerala
  •  4 hours ago
No Image

യുഎഇ; ഗോള്‍ഡന്‍ വിസാ അപേക്ഷകള്‍ നിരസിക്കുന്നതിനുള്ള പതിമൂന്നു കാരണങ്ങള്‍; ഇത്രയും കാര്യങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കും ലഭിക്കും ഗോള്‍ഡന്‍ വിസ

uae
  •  4 hours ago
No Image

സേന പിന്മാറിത്തുടങ്ങി; ഗസ്സക്കാര്‍ മടങ്ങാനൊരുങ്ങുന്നു തകര്‍ത്തെറിഞ്ഞ ജീവിതത്തിന്റെ ശേഷിപ്പുകളിലേക്ക് 

International
  •  5 hours ago
No Image

ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

International
  •  5 hours ago
No Image

യുഎഇ; നിങ്ങള്‍ അബൂദബിയിലാണോ? കെട്ടിട നിര്‍മ്മാണ ശബ്ദം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കില്‍  പരാതി നല്‍കാം | Abu Dhabi construction noise complaint

uae
  •  5 hours ago
No Image

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം പ്രകടിപ്പിച്ച് പൊലിസ്

National
  •  5 hours ago
No Image

തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ടീം; സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍

Cricket
  •  6 hours ago
No Image

വിവിധയിടങ്ങളിൽ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  6 hours ago
No Image

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇസ്‌റാഈലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹൂതികള്‍

International
  •  6 hours ago
No Image

ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കപ്പടിക്കാൻ കേരള യുവത്വം

Kerala
  •  7 hours ago