HOME
DETAILS

'ഗസ്സയെ ചുട്ടെരിക്കൂ...'അന്ന് ആക്രോശിച്ചു; ഇന്ന് ആളിക്കത്തുന്ന തീക്കടലില്‍ വിലപിക്കുന്നു

  
Web Desk
January 12 2025 | 05:01 AM

James Woods Emotional During CNN Interview After Losing Home to California Wildfire A Look at His Controversial Past

വാഷിങ്ടണ്‍: ലോസ് ആഞ്ചല്‍സിലെ കാട്ടുതീയില്‍ വീട് നഷ്ടപ്പെട്ടതിനെക്കുറിച്ച് വിവരിക്കുന്നതിനിടെ ഹോളിവുഡ് താരം ജെയിംസ് വുഡ്‌സ സി.എന്‍.എന്‍ ചാനലില്‍ വികാരഭരിതനാവുന്നത് ലോകം കണ്ടതാണ്.  നേരത്തെ ഫലസ്തീനികളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുകയും ഗസ്സ വെടിനിര്‍ത്തലിനെ ശക്തമായ എതിര്‍ക്കുകയും ചെയ്തയാളായിരുന്നു ഈ അമേരിക്കന്‍ നടന്‍.
 
#KillThemAll എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഗസ്സക്കെതിരായ ഇസ്‌റാഈല്‍ യുദ്ധത്തിന് ഇയാള്‍ കയ്യടിക്കുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയ. വെടിനിര്‍ത്തല്‍ നടപ്പാക്കരുതെന്ന് ആഹ്വാനം ചെയ്ത പോസ്റ്റ്. ആരേയും ബാക്കി വെക്കരുതെന്നും എല്ലാവരേയും കൊന്നൊടുക്കണമെന്നും ആക്രോശിച്ച് പോസ്റ്റ് എല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. ഗസ്സയില്‍ ഇസ്‌റാഈല്‍ തുടര്‍ച്ചയായി നടത്തിയ ബോംബാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ഫലസ്തീനികളോട് നടന്‍ കാണിച്ച ക്രൂരതകള്‍ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനമാണ് നടനെതിരെ ഉയരുന്നത്. 

ഗസ്സയിലെ തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് നിസ്സഹായരായി കരയുന്ന ഫലസ്തീനികളുടെ ചിത്രം പങ്കുവച്ച് 'ഒരു ദയയും കാണിക്കേണ്ട, എല്ലാവരെയും കൊന്നുകളയണം' എന്നായിരുന്നു മാസങ്ങള്‍ക്കുമുന്‍പ് നടന്‍ ആഹ്വാനം ചെയ്തിരുന്നത്. ഇപ്പോഴിതാ തീപിടുത്തത്തില്‍ വുഡ്‌സിന്റെ വീടും ചാരമായിരിക്കുന്നു. രണ്ടു തവണ ഓസ്‌കാര്‍ നാമനിര്‍ദേശം നേടുകയും മൂന്ന് തവണ എമ്മി പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത ഹോളിവുഡ് നടനാണ് ജെയിംസ് വുഡ്‌സ്.


കാലിഫോര്‍ണിയയില്‍ കാറ്റ് ശക്തമായി തുടരുന്നതു മൂലം നിയന്ത്രിക്കാനാകാതെ കാട്ടുതീ പടരുകയാണ്. കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതുവരെ രണ്ടര ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 13,500 കോടി യു.എസ് ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവര്‍ 11 ആയി.

യു.എസ് ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ പ്രകൃതി ദുരന്തമായി ഇതിനകം കാലിഫോര്‍ണിയ തീപിടിത്തം മാറിയിട്ടുണ്ട്. ആകെ നാശനഷ്ടം 15000 കോടി ഡോളറാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ അക്യുവെതര്‍ അറിയിച്ചു. അമേരിക്ക കണ്ട ഏറ്റവും നാശംവിതച്ച തീപിടിത്തമായി ഇതു മാറുമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റോണില്‍ മാത്രം 5000 ല്‍ത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ പതിനായിരത്തിലധികം കെട്ടിടങ്ങളാണ് കത്തിനശിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. തീ വ്യാപിക്കാന്‍ കാരണമായ ശക്തമായ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആറിടത്താണ് തീപിടിത്തമുണ്ടായത്. ഇവയെല്ലാം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും സജീവമായി തുടരുകയാണ്. തീയണയ്ക്കാന്‍ വിമാനങ്ങളും മറ്റും ഉപയോഗിച്ച് ശ്രമം നടത്തുന്നുണ്ട്. അഗ്‌നിരക്ഷാസേനയുടെ ശ്രമം വിഫലമാകുന്ന കാഴ്ചയാണ്. തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനാണ് ശ്രമം. എന്നാല്‍ തീപിടിത്തിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ ഇത്തരം ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോബി ചെമ്മണ്ണുരിന് ജാമ്യം; ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഉത്തരവിറങ്ങി

Kerala
  •  21 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

'പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം'; പി.വി അന്‍വറിന് വക്കീല്‍ നോട്ടിസയച്ച് പി ശശി

Kerala
  •  a day ago
No Image

പത്തനംതിട്ട പീഡനക്കേസ്; പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, അറസ്റ്റിലായവരുടെ എണ്ണം 44 ആയി

Kerala
  •  a day ago
No Image

അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ ഭാവിയെന്ത്? വമ്പൻ കരാർ അണിയറയിൽ ഒരുങ്ങുന്നു

Football
  •  a day ago
No Image

വീട്ടിലെ സി.സി.ടി.വി തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയില്‍

Kerala
  •  a day ago
No Image

സമാധി പൊളിക്കാന്‍ അനുവദിക്കില്ല; അന്തിമതീരുമാനം ഹിന്ദു ഐക്യവേദിയുടേതെന്ന് ഗോപന്‍സ്വാമിയുടെ മകന്‍

Kerala
  •  a day ago
No Image

കാലങ്ങൾക്ക് ശേഷം വീണ്ടും രഞ്ജി ട്രോഫിയിലേക്ക്; സൂപ്പർതാരം പഞ്ചാബിനായി കളത്തിലിറങ്ങും

Cricket
  •  a day ago
No Image

'ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍': വിവാദ പ്രസ്താവനയുമായി മോഹന്‍ ഭാഗവത്

National
  •  a day ago