വീണ്ടും സെഞ്ച്വറി; വിജയ് മർച്ചൻ്റ് ട്രോഫിയിൽ തിളങ്ങി ദ്രാവിഡിന്റെ മകൻ
അഹമ്മദാബാദ്: വിജയ് മർച്ചൻ്റ് ട്രോഫിയിൽ സെഞ്ച്വറി നേടി തിളങ്ങി ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ്. ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കർണാടക അണ്ടർ 16 ടീമിന് വേണ്ടിയാണ് അൻവയ് സെഞ്ച്വറി നേടി തിളങ്ങിയത്. അഹമ്മദാബാദിലെ എഡിഎസ്എ റെയിൽവേ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ 234 പന്തിൽ 110 റൺസാണ് അൻവയ് അടിച്ചെടുത്തത്. 10 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ടൂർണമെൻ്റിലെ അൻവയുടെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്. ജാർഖണ്ഡിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു താരം സെഞ്ച്വറി നേടി തിളങ്ങിയത്. 153 പന്തിൽ പുറത്താകാതെ 100 റൺസ് ആണ് അൻവയ് നേടിയത്. ടൂർണമെന്റിലെ കർണാടകയുടെ ടോപ് സ്കോററും അൻവായ് തന്നെയാണ്. എട്ട് ഇന്നിംഗ്‌സുകളിൽ നിന്നുമായി 459 റൺസാണ് അൻവായ് നേടിയത്. രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറിയുമാണ് താരം ഇതുവരെ നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 742 റൺസിന് ഒമ്പത് വിക്കറ്റുകൾ എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. പഞ്ചാബിനായി ഗുർസിമ്രാൻ സിംഗ് ഇരട്ട സെഞ്ച്വറി നേടി. 426 പന്തിൽ 230 റൺസാണ് താരം നേടിയത്. പഞ്ചാബിനായി മറ്റ് ആറ് താരങ്ങൾ സെഞ്ച്വറിയും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."