HOME
DETAILS

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് നാളെ 150ന്റെ നിറവ്

  
ഗിരീഷ് കെ നായർ
January 14 2025 | 06:01 AM

Central Meteorological Center turns 150 tomorrow

തിരുവനന്തപുരം: കൂടുതൽ കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് നിർദേശങ്ങൾ നൽകാനുള്ള പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതിന്റെ അഭിമാന നേട്ടങ്ങൾക്കിടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് നാളെ 150ാം പിറന്നാൾ. നിരന്തരം പഴി കേൾക്കേണ്ടിവരാറുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരം കാലാവസ്ഥാ പ്രവചന മേഖലയിൽ കാര്യമായ പുരോഗതി നേടാൻ കാലാവസ്ഥാ കേന്ദ്രത്തിനായിട്ടുണ്ട്.

തൊട്ടടുത്ത മണിക്കൂറിൽ പ്രാദേശിക തലത്തിലെവിടെയാണ് കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് കൃത്യമായി പ്രവചിക്കാനും അത് സൗജന്യമായി ഫോൺ സന്ദേശങ്ങളായി എത്തിക്കാനും കഴിയും വിധം വളർന്നിരിക്കുന്നു ഇപ്പോൾ ഈ കേന്ദ്രം. 1875 ജനുവരി 15ന് ബ്രിട്ടീഷ് ഭരണകാലത്താണ് ഇത് സ്ഥാപിതമായത്. 1864ൽ കൊൽക്കത്തയെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിനും 1866ലും 1871ലും മൺസൂൺ മൂലമുണ്ടായ നാശനഷ്ടങ്ങൾക്കും പിന്നാലെയാണ് കാലാവസ്ഥ നിരീക്ഷിക്കാനും മുന്നറിയിപ്പ് നൽകാനുമായി ഒരു കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചത്. 

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിൽ ഉണ്ടായ തർക്കം പ്രവചനത്തിൽ ഈ കേന്ദ്രം പിന്നിലല്ലേ എന്ന സംശയം ജനിപ്പിച്ചിരുന്നു. എന്നാൽ, അന്ന് ഈ കേന്ദ്രം കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതനുസരിച്ച് സംസ്ഥാനം വയനാട്ടിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ട സ്ഥലത്തിനു ചുറ്റുമുണ്ടായിരുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നതുമാണ്. എന്നാൽ, കേന്ദ്ര കാലാവസ്ഥ സംവിധാനവും സംസ്ഥാന ദുരന്തനിവാരണ കേന്ദ്രവും കരുതിയതിനപ്പുറം ഉരുൾ പൊട്ടി ഒഴുകിയ വഴിയിലുണ്ടായിരുന്നവർക്കാണ് ജീവഹാനി നേരിട്ടതെന്ന് പിന്നീടാണ് വിശദീകരണങ്ങൾ പുറത്തുവന്നത്.

ഇന്ന് നിരവധി ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തെ സ്പർശിക്കുകയും ലക്ഷക്കണക്കിന് കർഷകരുടെ ജീവിതത്തെയും ഉപജീവന മാർഗത്തെയും സ്വാധീനിക്കുകയും ചെയ്യുന്ന മുൻനിര സ്ഥാപനമാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാനാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സൂപ്പർ കംപ്യൂട്ടർ സ്ഥാപിക്കാനായതാണ് കാലാവസ്ഥ കേന്ദ്രം കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.

900 കോടി രൂപ മുടക്കി പുതിയ സൂപ്പർ കംപ്യൂട്ടർ സ്ഥാപിച്ചതോടെ 12 കിലോമീറ്റർ ചുറ്റളവിലെ കാലാവസ്ഥ പ്രവചിക്കാനുള്ള ശേഷി ആറ് കിലോമീറ്റർ ചുറ്റളവിലുള്ള കാലാവസ്ഥ പ്രവചിക്കാവുന്ന ശേഷിയിലേക്ക് മാറിയിട്ടുണ്ട്. 2018ൽ സ്ഥാപിച്ച മിഹിർ, പ്രത്യുഷ് എന്നീ സൂപ്പർ കംപ്യൂട്ടറുകൾ മാറ്റി കൂടുതൽ ശേഷിയുള്ളവ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു

Kerala
  •  18 hours ago
No Image

ഹൈക്കോടതി വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് മുഖ്യമന്ത്രിയുടെ ഫ്ലക്സും കട്ടൗട്ടും; വിവാദമായതോടെ ഫ്ലക്സും, കട്ടൗട്ടും നീക്കി നഗരസഭ

Kerala
  •  18 hours ago
No Image

"സ്മാർട്ട് ഹോം വെഹിക്കിൾ ഇംപൗണ്ട്മെൻ്റ് സിസ്റ്റം" റാസൽഖൈമയിൽ ജനുവരി 20 മുതൽ കണ്ടുകെട്ടിയ വാഹനങ്ങൾ ഉടമയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാം

uae
  •  18 hours ago
No Image

നിറത്തിന്റെ പേരില്‍ അവഹേളനം: മലപ്പുറത്ത് നവവധു ജീവനൊടുക്കി

Kerala
  •  19 hours ago
No Image

യുഎഇയിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ജനുവരി 6ന് മുമ്പ് നൽകിയ പെർമിറ്റുകൾ ഇപ്പോൾ അസാധുവെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി

uae
  •  19 hours ago
No Image

യുഎഇയുടെ അത്യാധുനിക എർത്ത് ഇമേജിംഗ് ഉപഗ്രഹമായ MBZ-SAT ഇന്ന് രാത്രി കാലിഫോർണിയയിൽ നിന്ന് വിക്ഷേപിക്കും

uae
  •  20 hours ago
No Image

തേനീച്ചയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കനാലില്‍ ചാടി; ഒഴുക്കില്‍പ്പെട്ട് കര്‍ഷകന്‍ മരിച്ചു

Kerala
  •  20 hours ago
No Image

ഇൻഫ്ലുവൻസർമാരെയും ഭാവി പ്രതിഭകളെയും ആകർഷിക്കാൻ കണ്ടന്റ് ക്രിയേറ്റർ ഹബ് സ്‌ഥാപിച്ച് ദുബൈ

uae
  •  20 hours ago
No Image

ദുബൈയിൽ പുതിയ കമ്പനികൾ, നിക്ഷേപം എന്നിവയിൽ വീണ്ടും മുന്നിലെത്തി ഇന്ത്യൻ വ്യവസായികൾ; മുൻ വർഷത്തേക്കാൾ 52.8% വളർച്ച 

uae
  •  20 hours ago
No Image

പോക്‌സോ കേസ്: കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  20 hours ago