കാലങ്ങൾക്ക് ശേഷം വീണ്ടും രഞ്ജി ട്രോഫിയിലേക്ക്; സൂപ്പർതാരം പഞ്ചാബിനായി കളത്തിലിറങ്ങും
ബാംഗ്ലൂർ: ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ ഈ സീസണിൽ രഞ്ജി ട്രോഫി കളിക്കുമെന്ന് റിപ്പോർട്ടുകൾ. ജനുവരിൽ 23ന് നടക്കുന്ന മത്സരത്തിൽ ഗിൽ പഞ്ചാബിന് വേണ്ടിയായിരിക്കും കളത്തിലറങ്ങുകയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കർണാടകക്കെതിരെ ആയിരിക്കും ഗിൽ കളിക്കുക. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഗിൽ വീണ്ടും രഞ്ജി ട്രോഫിയിൽ കളിയ്ക്കാൻ ഇറങ്ങുന്നത്.
2022 രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ മധ്യപ്രാദേശിനെതിരെയായിരുന്നു ഗിൽ അവസാനമായി കളിച്ചിരുന്നത്. ഈ മത്സരത്തിൽ പത്തു വിക്കറ്റുകളുടെ തോൽവി ആയിരുന്നു ഗില്ലും കൂട്ടരും നേരിട്ടത്. മത്സരത്തിൽ രണ്ട് ഇന്നിഗ്‌സുകളിലുമായി ൯, ൧൯ എന്നിങ്ങനെയായിരുന്നു ഗിൽ നേടിയ സ്‌കോറുകൾ. അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്‌കർ ട്രോഫി കളിച്ചിരുന്ന ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഗിൽ. എന്നാൽ പരമ്പരയിൽ അത്ര മികച്ച പ്രകടനം നടത്താൻ ഗില്ലിനു സാധിച്ചിരുന്നില്ല.
പരമ്പരയിലെ തോൽവിക്ക് ഇന്ത്യൻ താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്ന് പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിക്കൊണ്ട് മികച്ച പ്രകടനങ്ങൾ നടത്താൻ തന്നെയായിരിക്കും ഗിൽ ലക്ഷ്യം വെക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."