ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ബോബിചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചു. ജാമ്യ ഉത്തരവ് 3.30ന്. ഉത്തരവ് ജയിലിലെത്തിച്ചാല്‍ ബോബിക്കു പുറത്തിറങ്ങാം. ഹൈകോടതിയാണ് ബോബിക്ക് ജാമ്യമനുവദിച്ചത.് ബോബി കുറ്റം ചെയ്തില്ലെന്ന് പറയാനില്ലെന്ന നിരീക്ഷണത്തോടെ ജാമ്യം.
വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ബോച്ചേ പൊലിസിന് മൊഴിനല്‍കിയിരുന്നത്. ബോച്ചേ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് എറണാകുളം പൊലിസ് വയനാട് പൊലിസിനെ പോലും അറിയിക്കാതെ മേപ്പാടിയിലെത്തി കസ്റ്റഡിയിലെടുത്തത്.
തനിക്കെതിരേ ആക്രമണം നടത്തുന്നവര്‍ക്കെതിരേ യുദ്ധത്തിനൊരുങ്ങുകയാണെന്നും ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. എന്റെ നേരേ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ, നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കുംവേണ്ടി ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്നായിരുന്നു ഹണിയുടെ കുറിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."