HOME
DETAILS

സമാധി പൊളിക്കാന്‍ അനുവദിക്കില്ല; അന്തിമതീരുമാനം ഹിന്ദു ഐക്യവേദിയുടേതെന്ന് ഗോപന്‍സ്വാമിയുടെ മകന്‍

  
January 14 2025 | 07:01 AM

neyyatinkara-gopan-swamy-samadhi-case

തിരുവനന്തപുരം: ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ (69) സമാധി ഇരുത്തിയെന്ന് പറയപ്പെടുന്ന സ്ഥലം തുറക്കാന്‍ അനുവദിക്കില്ലെന്ന് മകന്‍ സനന്ദന്‍. നിയമനടപടിയെക്കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകന്‍ പറഞ്ഞു. സമാധിപീഠം പൊളിക്കുന്നത് തെറ്റായകാര്യമാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും സനന്ദന്‍ പറഞ്ഞു. ആര്‍.ഡി.ഒ.യോ കളക്ടറോ തങ്ങളോട് സംസാരിച്ചിട്ടില്ല. ചര്‍ച്ചകളില്‍ നിയമപരമായി പോകണമെന്നാണ് അധികൃതര്‍ പറഞ്ഞത്. പൊലിസ് ഇന്നലെയും മൊഴി രേഖപ്പെടുത്തി. ഇതുവരെ പൊലിസ് നോട്ടിസ് നല്‍കിയിട്ടില്ലെന്നും സനന്ദന്‍ പറഞ്ഞു. 

സമാധി പൊളിച്ച് പരിശോധിക്കാനായി ഇന്നലെ സബ് കലക്ടറുടെ നേതൃത്വത്തിലെത്തിയ സംഘം, കുടുംബാംഗങ്ങളും ഒരു വിഭാഗം നാട്ടുകാരും ഉയര്‍ത്തിയ നാടകീയ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ പാതിവഴിയില്‍ നിര്‍ത്തിവച്ച് മടങ്ങിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിയത്.

ഇന്നലെ രാവിലെയാണ് സമാധിസ്ഥലം തുറന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി സബ് കലക്ടറും പൊലിസ് സര്‍ജനും ഉള്‍പ്പെടെയുള്ളവര്‍ വന്‍ പൊലിസ് സംഘത്തിന്റെ അകമ്പടിയോടെ എത്തിയത്. ഇതോടെ സമാധിസ്ഥലത്ത് ഇരുന്ന് ഗോപന്‍ സ്വാമിയുടെ ഭാര്യയും രണ്ടു മക്കളും പ്രതിഷേധിച്ചു. ഇവരെപൊലിസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും ഒരു വിഭാഗം നാട്ടുകാരും വി.എസ്.ഡി.പി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരനും കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന വിഭാഗവും തുറക്കരുതെന്ന് പറയുന്നവരും തമ്മില്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതോടെയാണ് നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. സമാധി സ്ഥലം പൊളിക്കുന്നത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോപന്‍ സ്വാമിയുടെ കുടുംബവും ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തുന്നത്.

നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ സമാധിയിരുത്തി എന്ന കുടുംബത്തിന്റെ വാദത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലിസില്‍പരാതി നല്‍കിയതോടെയാണ് സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്.

വീട്ടുവളപ്പില്‍ ക്ഷേത്രവും പൂജയും നടത്തിയിരുന്ന ഗോപന്‍ സ്വാമിയെ വ്യാഴാഴ്ചയാണ് രണ്ട് ആണ്‍മക്കളും ഭാര്യയും ചേര്‍ന്ന് വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് അറയുണ്ടാക്കി സമാധിയിരുത്തിയത്. അച്ഛന്റെ ആഗ്രഹപ്രകാരം സമാധി ഇരുത്തിയെന്നാണ് മക്കള്‍ പറയുന്നത്. എന്നാല്‍ കൊലപ്പെടുത്തിയെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചതോടെയാണ് പൊലിസ് ഇടപെട്ടത്. 

ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് അയല്‍വാസിയായ വിശ്വംഭരനാണ് നെയ്യാറ്റിന്‍കര പൊലിസില്‍ പരാതി നല്‍കിയത്. മരണസമയം മുന്‍കൂട്ടികണ്ട അച്ഛന്‍ അവിടെയിരുന്ന് സമാധിയായെന്നാണ് ഇളയ മകന്‍ പറയുന്നത്. വീട്ടില്‍ കിടന്നുമരിച്ച അച്ഛനെ കോണ്‍ക്രീറ്റ് തറയുടെ സ്ഥലത്ത് സമാധിയിരുത്തിയെന്നാണ് മൂത്തമകന്റെ മൊഴി. രണ്ട് ദിവസമായി കിടപ്പിലായിരുന്ന ഗോപന്‍ എഴുന്നേറ്റ് നടന്ന് പോയി സമാധിസ്ഥലത്ത് ഇരിക്കാനുള്ള സാധ്യതയില്ലെന്നാണ് മറ്റൊരു ബന്ധുവിന്റെ മൊഴി. 

അച്ഛന്‍ സമാധിയായെന്ന് കാണിച്ച് മക്കള്‍ പോസ്റ്റര്‍ ഒട്ടിച്ചപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. മൊഴികളിലെ പൊരുത്തക്കേടും മരണവിവരം പുറത്തറിയിക്കാത്തതുമാണ് ദുരൂഹതക്ക് കാരണം. ജീവനോടെയാണോ കോണ്‍ക്രീറ്റ് അറക്കുള്ളിലിരുത്തിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ട്രെയിനുകളില്‍  സ്ലീപ്പര്‍ കോച്ചിന് പകരം ജനറല്‍ കോച്ച് തൽക്കാലമില്ല

Kerala
  •  5 hours ago
No Image

അനധികൃത അവധിയിൽ 144 സർക്കാർ ഡോക്ടർമാർ ; കൂടുതൽ പത്തനംതിട്ടയിൽ

Kerala
  •  5 hours ago
No Image

ഗോളടിവീരൻ പുറത്ത്; കിരീടങ്ങൾ സ്വപ്നം കാണുന്ന ആഴ്സണലിന്‌ കനത്ത തിരിച്ചടി

Football
  •  5 hours ago
No Image

വയനാട് ഭൂമി ഏറ്റെടുക്കൽ: ഹാരിസൺ മലയാളം നൽകിയ അപ്പീലിനെതിരെ പ്രതിഷേധിച്ച് ഇന്ന് സിപിഎം മാർച്ച് 

Kerala
  •  5 hours ago
No Image

സർക്കാർ ജീവനക്കാരുടെ സാഹിത്യസൃഷ്ടി ; ചുമതല വകുപ്പ് മേധാവിമാർക്ക്

Kerala
  •  5 hours ago
No Image

വയനാട്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഇന്നലെയും ആടിനെ കൊന്നു; തെരച്ചിൽ ഊർജ്ജിതം

Kerala
  •  6 hours ago
No Image

2025 ഐപിഎല്ലിൽ രാജസ്ഥനായി സഞ്ജു ആ പൊസിഷനിൽ ബാറ്റ് ചെയ്യണം: നിർദ്ദേശവുമായി അശ്വിൻ 

Cricket
  •  6 hours ago
No Image

ഇനി ഇറങ്ങാം പരിശോധനയ്ക്ക് ; മോട്ടോർ വാഹന വകുപ്പിന് 20 വാഹനങ്ങൾ അനുവദിച്ചു

Kerala
  •  6 hours ago
No Image

ഗോപന്‍ സ്വാമിയുടെ 'സമാധി' പൊളിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം

Kerala
  •  6 hours ago
No Image

ഹസാർഡിന് ശേഷം ഒരേയൊരാൾ മാത്രം; ചെൽസിക്കൊപ്പം ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട

Football
  •  6 hours ago