HOME
DETAILS

പുതിയ ട്രെയിന്‍ സമയക്രമം നാളെ മുതല്‍; വേണാട്, വഞ്ചിനാട്, ഏറനാട്, പലരുവി എന്നിവയുടെ സമയത്തില്‍ മാറ്റം

  
December 31 2024 | 05:12 AM

New train schedule from tomorrow

 തിരുവനന്തപുരം: ട്രെയിനുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം വരും. പുതിയ ട്രെയിനുകളുടെ ടൈംടേബിള്‍ ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുന്നതാണ്. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റമുണ്ടാവുക. നിരവധി തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കുകയും ചെയ്യും.

തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് രാവിലെ 5.25നു പകരം 5.20നായിരിക്കും പുറപ്പെടുക. ഇത് 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍ - തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേ ആയിരിക്കും എത്തുക. തൂത്തുക്കുടിപാലക്കാട് പാലരുവി എക്‌സ്പ്രസ് 4.50നു പകരം 4.35ന് കൊല്ലത്തു നിന്നും പുറപ്പെടും. തിരുനെല്‍വേലി മുതല്‍ എറണാകുളം നോര്‍ത്ത് വരെയുള്ള സ്റ്റേഷനുകളില്‍ ട്രെയിന്‍ നേരത്തേയെത്തുന്നതാണ്.

എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് 5.05ന് പകരം അഞ്ചു മിനിറ്റ് വൈകി 5.10 നാവും പുറപ്പെടുക. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്പ്രസ് 3.35നു പകരം 3.40ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ 6.58ന് ആയിരിക്കും പുറപ്പെടുക. കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ ഉച്ചയ്ക്ക് 1.40നു പകരം 1.25നാവും പുറപ്പെടുക.

മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. എറണാകുളത്ത് പുലര്‍ച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും. രാവിലെ 9.45നു പകരം 10.20നായിരിക്കും ഈ ട്രെയിന്‍ ചെന്നൈയില്‍ നിന്നും പുറപ്പെടുക.

മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ്, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് 15 മിനിറ്റും മംഗളൂരു-കണ്ണൂര്‍ പാസഞ്ചര്‍ എന്നിവ 40 മിനിറ്റും വേഗം കൂട്ടും. കൊല്ലം-ചെന്നൈ അനന്തപുരി, എറണാകുളം-ബിലാസ്പുര്‍ ട്രെയിനുകളുടെ വേഗം യഥാക്രമം 15 മിനിറ്റ്, 10 മിനിറ്റ് എന്നിങ്ങനെ കൂട്ടും. തിരുവനന്തപുരം നോര്‍ത്ത്-യശ്വന്ത്പുര എസി വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ എക്‌സ്പ്രസ് ആക്കി മാറ്റും. തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നത് പുതിയ പാമ്പന്‍ പാലം കമ്മിഷന്‍ ചെയ്ത ശേഷമേ പ്രാബല്യത്തില്‍ വരുകയുള്ളൂ.

 

 

Starting from tomorrow, there will be changes to the train schedules. The new timetable for trains will come into effect from January 1. Changes will primarily affect trains like Vayand, Vanchinad, Eranad, and Palaruvi. Additionally, several trains will experience an increase in speed.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിലെ വൈറസ് വ്യാപനം; ഇന്ത്യയില്‍ മുന്നറിയിപ്പ് സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം, ആശങ്ക വേണ്ട

National
  •  8 hours ago
No Image

തലസ്ഥാനത്തിനി 'കലയൊഴുകും'; 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Kerala
  •  8 hours ago
No Image

കറൻ്റ് അഫയേഴ്സ്-03-01-2025

PSC/UPSC
  •  16 hours ago
No Image

സംസ്ഥാന കലോത്സവ അപ്പീലുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  17 hours ago
No Image

രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സമൂഹക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല; ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്

National
  •  17 hours ago
No Image

കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ

Kerala
  •  17 hours ago
No Image

സിറിയയിലേക്ക് സഹായമെത്തിക്കുന്നത് തുടർന്ന് സഊദി; ഭക്ഷണം, മരുന്നുകൾ, എന്നിങ്ങനെ 81 ടൺ അവശ്യവസ്തുക്കളുമായി മൂന്നാം വിമാനം ദമാസ്കസിലെത്തി

National
  •  17 hours ago
No Image

അഴിമതിക്കെതിരെ കടുത്ത നടപടിയെടുത്ത് സഊദി; 390 ജീവനക്കാരെ ചോദ്യം ചെയ്തു, 145 പേർ അറസ്റ്റിലായി

Saudi-arabia
  •  18 hours ago
No Image

അമിത വേഗതയിലെത്തിയ ഥാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു

Kerala
  •  18 hours ago
No Image

തൃശൂരിൽ ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

Kerala
  •  18 hours ago