HOME
DETAILS
MAL
സംസ്ഥാന കലോത്സവ അപ്പീലുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Web Desk
January 03 2025 | 17:01 PM
കൊച്ചി: സംസ്ഥാന കലോത്സവ അപ്പീലുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കലോത്സവ പരാതികൾ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കുന്നത് സർക്കാരിന് ആലോചിക്കാമെന്ന് കോടതി പറഞ്ഞു. സ്കൂൾ കലോത്സവം നാളെ തുടങ്ങാനിരിക്കെയാണ് നിരവധി ഹർജികൾ ഇന്ന് അവധിക്കാല ബെഞ്ചിന് മുന്നിൽ എത്തിയത്. ഈ ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ വിമർശനം.
ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരിൽ നഷ്ടപ്പെടുത്താൻ കഴിയില്ല. ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിൽ സർക്കാർ മറുപടി അറിയിക്കണം. ആവശ്യമെങ്കിൽ വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലിൽ നിയമിക്കാമെന്നും കലോത്സവ വിധികർത്താക്കളെ നിശ്ചയിക്കുന്നതിൽ സർക്കാർ കുറച്ചുകൂടി ജാഗ്രത പുലർത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."