തോല്‍വിയെ കുറിച്ച് ചിന്തിക്കാൻ വരട്ടെ! സമനില ആയാല്‍, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ
മെല്‍ബണ്‍: ഇന്ത്യ - ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 228 എന്ന നിലയിലാണ് ഓസീസ്. ഇപ്പോള്‍ തന്നെ അവര്‍ക്ക് 333 റണ്‍സ് ലീഡുണ്ട്. സ്‌കോട്ട് ബോളണ്ട് (10), നതാന്‍ ലിയോണ്‍ (41) എന്നിവരാണ് ക്രീസില്‍. അവസാന ദിനം പറ്റുന്നിടത്തോളം സമയം ഓസീസ് സഖ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. 350 റണ്‍സ് ലീഡിനായിരിക്കും കങ്കാരുക്കൾ ലക്ഷ്യമിടുക. അങ്ങനെ വന്നാല്‍ മത്സരം വിജയിക്കുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം അൽപം ബുദ്ധിമുട്ടുള്ള കാര്യമായാരിക്കും. പിന്നീട് സമനിലയ്ക്ക് വേണ്ടി കളിക്കേണ്ടി വരും. അതേസമയം ഒരു തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേൽപ്പിക്കുന്നതാണ്.
ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെയാണ്. മെല്‍ബണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍ ഇന്ത്യക്ക് സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റ് നിർബന്ധമായും ജയിച്ചേ തീരു. മാത്രമല്ല, ഓസ്‌ട്രേലിയ വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കുന്ന രണ്ട് ടെസ്റ്റുകളും പരാജയപ്പെടുകയും വേണം. ഇനി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 1-1 സമനിലയില്‍ അവസാനിച്ചാലും ഇന്ത്യക്ക് ചെറിയ സാധ്യതയുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്ക 1-0ത്തിന് പരമ്പര സ്വന്തമാക്കണമെന്ന് മാത്രം. ഇനി 2-0ത്തിന് ശ്രീലങ്ക പരമ്പര വിജയം നേടിയാൽ അവരും ഫൈനലിലെത്താന്‍ സാധ്യതയുണ്ട്.
മറ്റു ടീമുകളുടെ ആശ്രയമില്ലാതെ ടെസ്റ്റ് ചാമ്പയൻഷിപ്പിന്റെ ഫൈനല്‍ കളിക്കണമെങ്കില്‍ ഇന്ത്യ മെല്‍ബണിലും സിഡ്‌നിയിലും വിജയിക്കണം. 3-1ന് പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. ഇനി 2-1ന് ഇന്ത്യ പരമ്പര വിജയിച്ചാലും ഫൈനലിലെത്താനുള്ള വഴിയുണ്ട്. അപ്പോള്‍, ശ്രീലങ്കന്‍ പര്യടനത്തില്‍ ഓസ്ട്രേലിയ ഒരു മത്സരം തോല്‍ക്കണമെന്ന് മാത്രം. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് 55.88 പോയിന്റ് ശതമാനമാണുള്ളത്. ഒമ്പത് ജയവും ആറ് തോല്‍വിയും രണ്ട് സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ്. 15 മത്സങ്ങളില്‍ ഒമ്പത് ജയമാണ് ഓസീസിന്. നാലെണ്ണം പരാജയപ്പെട്ടപ്പോള്‍ രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. 58.89 പോയിന്റ് ശതമാനവും കങ്കാരുക്കൾക്കുണ്ട്.
With the Test series against Bangladesh hanging in the balance, India's chances of making it to the World Test Championship final are still alive, but a lot depends on the outcome of the remaining matches.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."