HOME
DETAILS

മെൽബണിൽ ഇന്ത്യ വീണു;; ഓസ്‌ട്രേലിയക്ക് കൂറ്റൻ വിജയം

  
Web Desk
December 30 2024 | 06:12 AM

Australia Beat India in Border Gavasker Trophy Fourth Test

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. 184 റൺസിനാണ് ഓസ്‌ട്രേലിയയുടെ വിജയം. 340 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ  155 റൺസിന്‌ പുറത്താവുകയായിരുന്നു. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ യശ്വസി ജെയ്‌സ്വാൾ മാത്രമാണ് പിടിച്ചു നിന്നത്. 208 പന്തിൽ 84 റൺസാണ് ജെയ്‌സ്വാൾ നേടിയത്. എട്ട് ഫോറുകളാണ് താരം നേടിയത്. റിഷബ് പന്ത് 30 റൺസും നേടി നിർണായകമായി. ബാക്കിയുള്ള താരങ്ങൾക്കൊന്നും കാര്യമായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. 

ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നു വിക്കറ്റും നഥാൻ ലിയോൺ രണ്ട് വിക്കറ്റും മിച്ചൽ സ്റ്റാർക്, ട്രാവിസ് ഹെഡ് എന്നിവർ ഓരോ വിക്കറ്റും നേടിയപ്പോൾ ഇന്ത്യ തകർന്നടിയുകയായിരുന്നു. 

ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ 474 റൺസിനാണ് പുറത്തായത്. ഓസ്‌ട്രേലിയൻ ബാറ്റിങ്ങിൽ സ്റ്റീവൻ സ്മിത്ത് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 197 പന്തിൽ 140 റൺസാണ് സ്മിത്ത് നേടിയത്. 13 ഫോറുകളും മൂന്നു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.  മാർനസ് ലബുഷാനെ 72 (145), സാം കോൺസ്റ്റാസ് 60(65), ഉസ്മാൻ ഖവാജ 57(121) റൺസും നേടി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 369 റൺസാണ് നേടിയത്. ഇന്ത്യൻ ബാറ്റിംഗിൽ നിതീഷ് കുമാർ റെഡ്ഢി സെഞ്ച്വറി നേടി. 189 പന്തിൽ 114 റൺസാണ് നിതീഷ് നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് നിതീഷ്  നേടിയത്. യശ്വസി ജെയ്‌സ്വാൾ 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. വാഷിംഗ്ടൺ സുന്ദർ 162 പന്തുകളിൽ നിന്നും 50 റൺസാണ് വാഷിംഗ്ടൺ നേടി.

വിജയത്തോടെ 4 മത്സരങ്ങൾ പിന്നിട്ടപ്പോൾ 2-1ന് മുന്നിൽ എത്താനും ഓസ്‌ട്രേലിയക്ക് സാധിച്ചു. ജനുവരി മൂന്നു മുതൽ ഏഴ് വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സിഡ്‌നിയിലാണ് മത്സരം നടക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2024ലെ പ്രധാന കേരള വാര്‍ത്തകള്‍

Kerala
  •  4 days ago
No Image

2024ലെ പ്രധാന ദേശീയ വാര്‍ത്തകള്‍

National
  •  4 days ago
No Image

പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 ഭേദഗതി ചെയ്ത് കുവൈത്ത്

Kuwait
  •  4 days ago
No Image

2024ലെ പ്രധാന വിദേശ വാര്‍ത്തകള്‍

International
  •  4 days ago
No Image

മറക്കാനാവാത്ത 2024 ; കേരളത്തെ പിടിച്ചുകുലുക്കിയ എഡിഎമ്മിന്റെ മരണം

Kerala
  •  4 days ago
No Image

സഊദി അറേബ്യ: താഇഫിലെ അല്‍ഹദ റോഡ് 2025 ജനുവരി 1 മുതല്‍ താല്‍കാലികമായി അടച്ചിടും

Saudi-arabia
  •  4 days ago
No Image

തൃശൂരിൽ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു; 14 വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

2024ലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

latest
  •  4 days ago
No Image

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; തോംസണ്‍ ജോസ് തിരുവന്തപുരം കമ്മീഷണര്‍; കെ സേതുരാമന്‍ അക്കാദമി ഡയറക്ടര്‍

Kerala
  •  4 days ago
No Image

അവസാനംവരെ കട്ടക്കു നിന്നെങ്കിലും ഒടുവില്‍ കേരളത്തിന് അടിപതറി; മറ്റൊരു ടീമിനും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ ബംഗാള്‍

Football
  •  4 days ago