വീണ്ടും റെക്കോർഡ്; സച്ചിനും ഗവാസ്കറിനുമൊപ്പം ഇനി ജെയ്‌സ്വാളും
മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓസ്‌ട്രേലിയ ഉയർത്തിയ 339 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് നേടാനുള്ളത്. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാൾ രണ്ടാം ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയിരിക്കുകയാണ്.
ഇതോടെ ഒരു വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ജെയ്‌സ്വാൾ. ൨൦൨൪ലെ ജെയ്‌സ്വാളിന്റെ പന്ത്രണ്ടാം അർദ്ധ സെഞ്ച്വറി ആണിത്. ഇതിലൂടെ ഒരു കലണ്ടർ ഇയറിൽ ഇത്രതന്നെ തവണ 50+ സ്‌കോറുകൾ നേടിയ സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗാവസ്‌കർ എന്നിവർക്കൊപ്പമെത്താനും ജെയ്‌സ്വാളിന് സാധിച്ചു. സച്ചിൻ 2010ലും ഗാവസ്‌കർ 1979ലുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
11 തവണ ഒരു കലണ്ടർ ഇയറിൽ 50+ റൺസ് നേടിയ മുൻ ഇന്ത്യൻ താരങ്ങളായ ജിആർ വിശ്വനാഥ്, മൊഹീന്ദർ അമർനാഥ് എന്നിവരാണ് ജെയ്‌സ്വാളിന് പിന്നിലുള്ളത്. വിശ്വനാഥ് 1979ലും അമർനാഥ് 1983ലുമാണ് ഈ നേട്ടത്തിലെത്തിയത്. ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് സ്കോർ ചെയ്ത താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് വീരേന്ദർ സെവാഗാണ്. 2010ൽ 13 തവണയാണ് സെവാഗ് 50+ റൺസ് നേടിയത്.
അവസാന ദിനത്തിൽ തുടക്കത്തിൽ തന്നെ ഇന്ത്യയുടെ മൂന്നു മുൻ നിര വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. രോഹിത് ശർമ്മ ൯(40), കെഎൽ രാഹുൽ 0 (5), വിരാട് കോഹ്‌ലി 5(29) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റുമാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."