HOME
DETAILS

2010നുശേഷം കമ്മിഷൻ ചെയ്യുന്ന വലിയ പദ്ധതി: പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ്ങിന് സജ്ജം  

  
ബാസിത് ഹസൻ
December 30 2024 | 03:12 AM

Pallivasal expansion project ready for commissioning

തൊടുപുഴ: 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ്ങിന് സജ്ജമായി. 2010ൽ തുടക്കംകുറിച്ച കുറ്റ്യാടി അഡീഷനൽ എക്‌സ്റ്റെൻഷന് ശേഷം സംസ്ഥാനത്ത് കമ്മിഷൻ ചെയ്യുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ്ങിന് സുസജ്ജമാണെന്ന പ്രൊജക്ട് മാനേജറുടെ കത്ത് സിവിൽ കൺസ്ട്രക്ഷൻസ് ചീഫ് എൻജിനീയർ ബോർഡിന് കൈമാറി. 

അടുത്തമാസം പദ്ധതിയുടെ ഉദ്ഘാടനം നടക്കും. ട്രയൽ റൺ നടത്തി 1.25 കോടി യൂനിറ്റ് വൈദ്യുതി ഇവിടെ ഉൽപാദിപ്പിച്ചുകഴിഞ്ഞു.  നാലുവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി പൂർത്തിയായത് 18 വർഷം കൊണ്ടാണ്. 
2006 ഡിസംബർ 26ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ ബാലൻ നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതിയാണിത്. 268.01 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതിക്ക് ഇപ്പോൾ 600 കോടിയോളം മുടക്കിക്കഴിഞ്ഞു. പദ്ധതിയിൽ ഒരുദിവസം ഉൽപാദിപ്പിക്കാൻ കഴിയുന്നത് 14.4 ലക്ഷം യൂനിറ്റ് വൈദ്യുതിയാണെങ്കിൽ, യൂനിറ്റിന് ശരാശരി അഞ്ചുരൂപ വച്ച് കണക്കാക്കിയാൽ പോലും പദ്ധതി വൈകിയതുമൂലമുള്ള ഒരുദിവസത്തെ ഉൽപാദന നഷ്ടം 72 ലക്ഷം രൂപയാണ്. കൂടാതെ പ്രതിമാസം മൂന്നു കോടിയോളം രൂപ വൈദ്യുതി ബോർഡിന് പലിശയിനത്തിലും നഷ്ടമാകുന്നുണ്ട്. 

153 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പള്ളിവാസൽ വിപുലീകരണ പദ്ധതിയിൽ നിന്ന് പ്രതിവർഷം സംസ്ഥാനത്തിന് ലഭ്യമാവുക. പഴയ പള്ളിവാസൽ പവർ ഹൗസിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള വെള്ളം പുതിയ പെൻസ്റ്റോക്കിൽ നിന്നും വൈ പീസ് മുഖേന തിരിച്ചുവിടാനാണ് പദ്ധതി. ഇതിന്റെ ജോലികൾ പുരോഗമിക്കുകയാണ്. ഇതോടെ 37.5 മെഗാവാട്ടിന്റെ സംസ്ഥാനത്തെ ആദ്യ പവർ ഹൗസ് പൂർണശേഷിയിൽ പ്രവർത്തിപ്പിക്കാനാകും. 

മുംബൈ ആസ്ഥാനമായുള്ള എസ്.ആർ ഗ്രൂപ്പും ചൈനീസ് കമ്പനിയായ ഡി.ഇ.സിയും ഹൈദരാബാദിലെ സി.പി.പി.എൽ കമ്പനിയും ഉൾപ്പെട്ട കൺസോർഷ്യം 2007 നവംബറിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനം തുടങ്ങി. വിവിധ കാരണങ്ങൾ കൊണ്ട് ജോലികൾ ഇഴയുകയും സ്തംഭിക്കുകയും തുടർന്ന് 2018 ജൂലൈ 16 ന് കരാർ റദ്ദാക്കുകയും ചെയ്തു. 
മെട്രോമാൻ ഇ.ശ്രീധരൻ നേരിട്ടെത്തി മാർഗനിർദേശം നൽകിയെങ്കിലും നടപ്പായില്ല. തുടർന്ന് ഏറെക്കാലം നിർമാണം നിലച്ചു. നിർമാണം പൂർത്തിയാക്കാൻ 2018 മാർച്ചിൽ ഡൽഹി ആസ്ഥാനമായുള്ള ഭൂമി കൺസ്ട്രക്ഷന് കരാർ നൽകി. ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇവർ ടണൽ പൂർത്തിയാക്കിയത്. 2018, 2019 വർഷങ്ങളിലെ പ്രളയവും കൊവിഡ് പ്രതിസന്ധിയും ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു. 

പദ്ധതിയിലെ ഉൽപ്പാദനച്ചെലവ് ആദ്യ വർഷം യൂനിറ്റിന് 8.68 രൂപയും പിന്നീട് പടിപടിയായി കുറഞ്ഞ് ഇത് 78 പൈസയുമാകും. കോടികളുടെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന ജലം മൂന്നാറിലെ  ആർ.എ ഹെഡ്‌വർക്‌സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസൽ എക്‌സ്റ്റൻഷൻ രൂപപ്പെടുത്തിയത്. മാട്ടുപ്പെട്ടി ഡാമിലെ വെള്ളമാണ് ആർ.എ ഹെഡ്‌വർക്‌സിൽ എത്തുന്നത്. കുണ്ടള ഡാമിലെ വെള്ളം മാട്ടുപ്പെട്ടിയിലും എത്തും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം സാധ്യത, ജാഗ്രത പാലിക്കുക 

Weather
  •  a day ago
No Image

ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യവിമാനത്തിന് കോഴിക്കോട്ട് എമര്‍ജന്‍സി ലാന്‍ഡിങ്  

Kerala
  •  a day ago
No Image

ആ ഓസ്‌ട്രേലിയൻ താരം ഇന്ത്യൻ ടീമിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: രവി ശാസ്ത്രി

Cricket
  •  a day ago
No Image

കേരളത്തിൽ നിന്നും മുംബൈയിലേക്ക്; സൂപ്പർതാരം ബ്ലാസ്റ്റേഴ്‌സ് വിട്ടു

Football
  •  a day ago
No Image

മാലിന്യം മാറ്റാൻ സർക്കാർ ചെലവിട്ടത് 50 ലക്ഷം രൂപ

Kerala
  •  a day ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 90 ഓളം ഫലസ്തീനികളെ; ഗസ്സയില്‍ ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a day ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ട്വന്റി ട്വന്റിയിൽ ചരിത്രം സൃഷ്ടിച്ച് തസ്‌കീന്‍ അഹമ്മദ്‌

Cricket
  •  a day ago
No Image

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

Kerala
  •  a day ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: ശിക്ഷ ഇന്ന്, സി.പി.എം കേന്ദ്രങ്ങളില്‍ ആശങ്ക

Kerala
  •  a day ago
No Image

തടവുപുള്ളികള്‍ക്കും മനുഷ്യാവകാശമുണ്ട്; കോടതിയിലേക്കും ആശുപത്രികളിലേക്കുമുള്ള തടവുകാരുടെ 36,000 അപേക്ഷകള്‍ നിരസിച്ചു

Kerala
  •  a day ago