HOME
DETAILS

സംഘാടകര്‍ക്ക് ഗുരുതര വീഴ്ച്ച, സ്‌റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയെന്ന് ജി.സി.ഡി.എ; ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

  
December 30 2024 | 05:12 AM

uma-thomas-stage-collapse-kochi

കൊച്ചി: ഉമാ തോമസ് എം.എല്‍എ വീണ് പരുക്കറ്റ കൊച്ചി കലൂരിലെ സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയെന്ന് ജി.സി.ഡി.ഐ. നൃത്തപരിപാടിക്കായി സ്റ്റേഡിയം വിട്ടുനല്‍കിയിട്ടുണ്ടെങ്കിലും സംഘാടകരായ മൃദംഗമിഷന് സ്റ്റേജ് നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കിയത്. 

സ്റ്റേജ് നിര്‍മാണത്തിന്റെ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് സ്റ്റേജ് വിട്ടു നല്‍കുമ്പോള്‍ ഉണ്ടായിരുന്ന നിബന്ധനകള്‍ പ്രകാരമാണ് ഈ പരിപാടിക്കും സ്റ്റേഡിയം അനുവദിച്ചതെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റേജ് നിര്‍മിച്ച സംഘാടകര്‍ക്ക് ഗുരുതര വീഴ്ച് സംഭവിച്ചെന്ന് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പരിപാടി നടത്തിയ സംഘാടകര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. പരിപാടിക്കുള്ള സ്റ്റേജ് നിര്‍മിച്ചവര്‍ക്കെതിരെയും കേസ് ഉണ്ടാവും. അപകടത്തില്‍ സുരക്ഷാ വീഴ്ച നടന്നുവെന്നാണ് എഫ്‌ഐആര്‍. സ്റ്റേജില്‍ കൃത്യമായ കൈവരികള്‍ സ്ഥാപിച്ചിട്ടില്ലെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

10 അടിയോളം ഉയരം വരുന്ന വിഐപി പവലിയനില്‍ നിന്നാണ് ഉമ തോമസ് വീണത്. സ്റ്റേഡിയത്തില്‍ കാര്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ല. റിബണ്‍ കെട്ടിയായിരുന്നു സ്റ്റേജില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. ഗ്യാലറിയിലെ കസേരകള്‍ മാറ്റിസ്ഥാപിച്ചായിരുന്നു താത്ക്കാലികമായി സ്റ്റേജ് നിര്‍മ്മിച്ചിരുന്നത്.

അതേസമയം, ഉമാ തോമസിന്റെ ആരോഗ്യത്തില്‍ നേരിയ പുരോഗതിയുള്ളതായി മന്ത്രി പി.രാജീവ് വ്യക്തമാക്കി. നിലവില്‍ ഉമ തോമസ് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലാണ് ഉള്ളത്. തലക്കും ശ്വാസകോശത്തിലുമായി ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അഞ്ചു വിദഗ്ദ്ധ ഡോക്ടര്‍മാരാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്.

ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം നടന്നത്. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് ഉമ തോമസ് സ്റ്റേഡിയത്തിലെത്തിയത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് മൃദംഗനാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചിരുന്നത്. മന്ത്രി സജി ചെറിയാനാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. വേദിയിലെത്തിയ എം.എല്‍.എ മുഖ്യാതിഥികളോട് സംസാരിച്ച് നില്‍ക്കുന്നതിനിടെ അതിര്‍ത്തിയായി കെട്ടിയിരുന്ന കയറില്‍ പിടിച്ചതോടെ താഴേയ്ക്ക് വീഴുകയായിരുന്നു. 15 അടിയിലധികം താഴ്ചയിലേക്കാണ് വീണത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനുവരി എട്ട് മുതൽ കുവൈത്ത് ബഹ്റൈൻ സെക്ടറുകളിലേക്ക് വലിയ വിമാനവുമായി എമിറേറ്റ്സ് എയർലൈൻ

Kuwait
  •  2 days ago
No Image

പുതുവർഷപ്പുലരിയിൽ ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ

uae
  •  2 days ago
No Image

ഉമ തോമസ് എംഎല്‍എ വീണ് പരുക്കേറ്റ സംഭവം: നിഗോഷ് കുമാര്‍ കീഴടങ്ങി

Kerala
  •  2 days ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രതിഷേധം: രണ്ട് സ്‌കൂളുകളെ വിലക്കി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം; റാസ് അൽ ഖൈമ നേടിയത് രണ്ട് ഗിന്നസ് റെക്കോർഡുകൾ

uae
  •  2 days ago
No Image

ഖത്തർ മെട്രോ പാസ് പ്രത്യേക വിലക്കിഴിവ് 2025 ഏപ്രിൽ വരെ നീട്ടി

qatar
  •  2 days ago
No Image

വയനാട് പുനരധിവാസം: ആദ്യഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ രാജന്‍

Kerala
  •  2 days ago
No Image

തുര്‍ക്കിയിലുടനീളം 42 അനധികൃത കുടിയേറ്റക്കാരെ പൊലിസ് പിടികൂടി

International
  •  2 days ago
No Image

മനു ഭാക്കർ, ഡി ഗുകേഷ് അടക്കമുള്ള നാല് അത്‌ലറ്റുകൾക്ക് ഖേൽരത്ന പുരസ്‌കാരം

Others
  •  2 days ago
No Image

നിമിഷ പ്രിയയുടെ മോചനം:  മാനുഷിക പരിഗണനയില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍

National
  •  2 days ago