HOME
DETAILS

ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഒരുക്കുന്നവരാണോ? എങ്കില്‍ ഈ ചെടികള്‍ അടുപ്പിക്കരുത്

  
December 27 2024 | 10:12 AM

Indoor plants to avoid due to toxicity

വീടുകള്‍ക്കുള്ളില്‍ ചെടികള്‍ (Indoor plants) വളര്‍ത്തുന്നത് പതിവാണ്. എന്നാല്‍ നമ്മള്‍ ചെടികള്‍ തെ രഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ഇന്‍ഡോര്‍ ചെടികള്‍ക്ക് നമ്മുടെ വീടുകള്‍ക്ക് ജീവനും സൗന്ദര്യവും നല്‍കാന്‍ കഴിയുമെങ്കിലും, ചിലില്‍ മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ ഉണ്ടാക്കുന്ന വിഷ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. വീടിനുള്ളില്‍ വളര്‍ത്തിയാല്‍ ദോശമുണ്ടാകുന്ന ചെടികള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

 

2024-12-2716:12:89.suprabhaatham-news.png
 
ഡീഫന്‍ബച്ചിയ 


ഡീഫന്‍ബച്ചിയ (Dieffenbachia)

കാഴ്ചയില്‍ വളരെ ഭംഗി തോനിക്കുന്ന പൂക്കള്‍ ഉണ്ടാകുന്ന ചെടിയാണ് ഡീഫന്‍ബച്ചിയ. കൂടുതല്‍ പേരും ഈ ചെടി വീടിനുള്ളിലൊ പുറത്തോ നട്ടുവളര്‍ത്തുന്നുണ്ടാവാം. എന്നാല്‍ ഈ ചെടി മനുഷ്യ ജീവന് ഭീഷണി ആയേക്കാവുന്നതാണ്. ചെടിയില്‍ ഓക്‌സാലിക് ആസിഡും അസ്പരാഗിന്‍ എന്ന അമിനോ ആസിഡും അടങ്ങിയതിനാലണിത്. അവ വിഷഘടകങ്ങളാണ്. പൊള്ളല്‍, വയറിളക്കം, പരുക്കന്‍ ശബ്ദം, വര്‍ധിച്ച ഉമിനീര്‍, ഓക്കാനം, ഛര്‍ദ്ദി, വായയുടെയും നാവിന്റെയും വീക്കം, ശ്വാസം മുട്ടല്‍, മുതലായ രോഗങ്ങളുണ്ടാവാം. 

 

2024-12-2716:12:17.suprabhaatham-news.png
 
ഡീഫന്‍ബച്ചിയ 


ലില്ലി ഓഫ് ദി വാലി (Lily of the valley)

പൂച്ചെണ്ടുകളില്‍ പലപ്പോഴും ഉപയോഗിക്കുന്ന ചെറിയ വെളുത്ത മണി പോലുള്ള പൂക്കള്‍ വളരുന്ന ഒരുതരം സസ്യമാണ് ലില്ലി. ഇതു വളരെ വിഷാംശമുള്ളതും ഗുരുതരമായ രോഗത്തിനും മരണത്തിനും വരെ കാരണമാകുന്നതുമാണ്. ഈ സസ്യം കുട്ടികള്‍ക്ക് ഏറെ അപകടകരമാണ്. ഇതില്‍ പ്രധാനമായും കാര്‍ഡിയാക് ഗ്ലൈക്കോസൈഡുകള്‍, കോണ്‍വല്ലാറിന്‍, കണ്‍വല്ലാമറിന്‍ എന്നീ വിഷാംശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തെയും ദഹനനാളത്തെയും ബാധിക്കുന്നു. ചെടി മുഴുവന്‍ വിഷവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതാണ്. ഇലകളും കായകളും തണ്ടും വേരും വരെ വിഷമാണ്. ഹൃദയപ്രശ്‌നങ്ങള്‍, വയറുവേദന, ഛര്‍ദ്ദി, ആശയക്കുഴപ്പം, പിന്നെ കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവയാണ് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. 

 
 
2024-12-2716:12:64.suprabhaatham-news.png
 
ഫിലോഡെന്‍ഡ്രോണ്‍ 


ഫിലോഡെന്‍ഡ്രോണ്‍ (Philodendron): 
അലങ്കാര സസ്യങ്ങളായും ഇന്‍ഡോര്‍ സസ്യങ്ങളായും വളര്‍ത്തുന്ന ചെടിയാണ് ഫിലോഡെന്‍ഡ്രോണ്‍. ഗ്രീക്ക് വാക്കുകളായ ഫിലോ 'സ്‌നേഹം, വാത്സല്യം', ഡെന്‍ഡ്രോണ്‍ 'ട്രീ' എന്നിവയില്‍ നിന്നാണ് ഈ പേര് വന്നത്. സ്‌നേഹം വാത്സല്യം എന്നൊക്കെയാണ് അര്‍ത്ഥമെങ്കിലും ഇവ വളരെ വിഷാംശങ്ങള്‍ അടക്കിയിരിക്കുന്ന സസ്യമാണ്. ഫിലോഡെന്‍ഡ്രോണുകളിലും അടുത്ത ബന്ധമുള്ള ജീവജാലങ്ങളിലും കാല്‍സ്യം ഓക്‌സലേറ്റ് ക്രിസ്റ്റല്‍സ് അടങ്ങിയിട്ടുണ്ട്. അവ മനുഷ്യര്‍ക്കും നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും വിഷാംശം നല്‍കുന്നു. അരെസീ (Araceae) ഇനത്തില്‍പ്പെട്ട ചെടിയാണിത്. 

 

2024-12-2716:12:87.suprabhaatham-news.png
 
എയിഞ്ചല്‍സ് ട്രമ്പേട് 

എയിഞ്ചല്‍സ് ട്രമ്പേട് (Angel's Trumpet)
ബ്രഗ്മാന്‍സിയ (Brugmansia)  എന്നപേരിലും ഇത് അറിയപ്പെടുന്നു. മാലാഖമാരുടെ കാഹളം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഒരു സസ്യമാണ് എയിഞ്ചല്‍സ് ട്രമ്പേട്. ഇതിന് ഡെവിള്‍സ് ട്രമ്പേട് എന്ന പേരും ഉണ്ട്. കാരണം വളരെ അധികം വിഷം അടങ്ങിയ സംസ്യമാണ് ഇത്. ഈ സസ്യം നമ്മള്‍ കഴിച്ചാല്‍ പനി, ഭ്രമം, ഭ്രമാത്മകത, നിരന്തരമായ മെമ്മറി അസ്വസ്ഥതകള്‍ എന്നിവയ്ക്ക് കാരണമാകാം.

 

2024-12-2716:12:72.suprabhaatham-news.png
 
എയിഞ്ചല്‍സ് ട്രമ്പേട് 



ഡാഫ്ഡില്‍സ് (Daffodils) : 
വളരെ ഭംഗിയുള്ള പൂക്കള്‍ ഉള്ള സസ്യമാണ് ഡാഫ്ഡില്‍സ്. നാര്‍സിസ്സസ് (Narcissus) എന്നും പറയാറുണ്ട്. ചൈനീസ് ഐതിഹ്യ പ്രകരം പുതുവത്സരത്തില്‍ ഒരു ഡാഫ്ഡില്‍സ് പൂത്താല്‍ അത് മുഴുവന്‍ വീട്ടുകാര്‍ക്കും ഭാഗ്യം കൊണ്ടുവരും. എന്നാല്‍ ഈ സസ്യം വിഷം അടങ്ങിയതാണ്. ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും വിഷം അടങ്ങിയതാണ്. ഇത് ഒരുപോലെ മനുഷ്യനും മൃഗങ്ങള്‍ക്കും ദോഷം വരുത്തുന്നതുമാണ്. ലൈകോറിന്‍ എന്നാ വിഷാശം അടങ്ങിയതിനാല്‍ ഇത് ഉള്ളിലെത്തിയാല്‍ ശര്‍ദ്ദില്‍, ക്ഷീണം, വയറുവേദന മുതലായ രോഗങ്ങള്‍ ഉണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്‌തേക്കാം.
 

 

2024-12-2716:12:27.suprabhaatham-news.png
 
അരളി

* അരളി (Arali): 

അപ്പോസൈനേസീ കുടുംബത്തിലുള്ള നീരിയം (Nerium) വിഭാഗത്തില്‍പ്പെട്ട നിത്യഹരിതസസ്യമാണ് അരളി. കാഴ്ച്ചയില്‍ നല്ല ഭംഗിയുള്ള പൂക്കളുണ്ടാകും. ഒട്ടുമിക്ക എല്ലാ വീടുകളിലും കാണാന്‍ കഴിയും. ചെടിയുടെ എല്ലാ ഭാഗങ്ങളും വിഷമുള്ളതാണ്. കൂടാതെ നെറിഫോളിന്‍, തെവെറ്റിന്‍ എ, തെവെറ്റിന്‍ ബി, ഒലിയാന്‍ഡ്രിന്‍ എന്നിവയുള്‍പ്പെടെ വിവിധ കാര്‍ഡിയാക് ഗ്ലൈക്കോസൈഡുകള്‍ അടങ്ങിയിട്ടുണ്ട്. ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം, എന്നിയ്ക്ക് കാരണമാകും.


Indoor plants to avoid due to toxicity



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-27-12-2024

PSC/UPSC
  •  18 hours ago
No Image

ഹൈദരാബാദിൽ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  19 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ 55 പേർ ദുബൈയിൽ അറസ്റ്റിൽ; അറസ്റ്റിലായവരിൽ രണ്ട് ഇന്ത്യക്കാരും

uae
  •  19 hours ago
No Image

മുബാറക്കിയ മാർക്കറ്റിൽ നിയുക്ത പാർക്കിംഗ് ഏരിയകൾ പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി 

Kuwait
  •  19 hours ago
No Image

മകന് പിന്നാലെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

Kerala
  •  20 hours ago
No Image

ഓൺലൈൻ വഴി റിയൽ എസ്‌റ്റേറ്റ് രംഗത്ത് നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  20 hours ago
No Image

പാറമേക്കാവ്, തിരുവമ്പാടി വേല; വെടിക്കെട്ടിന് അനുമതിയില്ല; ജില്ലാ കളക്ടർ അനുമതി നിഷേധിച്ചു

Kerala
  •  20 hours ago
No Image

മേഘാലയ: ക്രിസ്ത്യന്‍ ചര്‍ച്ചില്‍ അതിക്രമിച്ച് കയറി ആള്‍ത്താരയില്‍വച്ച് മൈക്കിലൂടെ 'ജയ് ശ്രീറാം' വിളിച്ചു

National
  •  20 hours ago
No Image

മന്‍മോഹന്‍ സിങ്ങിന് പ്രത്യേക സ്മാരകമില്ല; കോണ്‍ഗ്രസ് ആവശ്യം കേന്ദ്രം നിരസിച്ചു

National
  •  20 hours ago
No Image

ഖത്തറിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു

qatar
  •  20 hours ago