ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ബിജെപി ഫണ്ട് നല്‍കി; ഗുരുതര ആരോപണവുമായി ആം ആദ്മി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ബിജെപി ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. സന്ദീപ് ദീക്ഷിതും, ഫര്‍ഹാദ് സൂരിയുമുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. പിന്നാലെ കോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും എഎപി നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
നേരത്തെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവായ അജയ് മാക്കന്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. അരവിന്ദ് കെജ് രിവാള്‍ രാജ്യദ്രോഹിയാണെന്ന അജയ് മാക്കന്റെ പരാമര്‍ശമാണ് ആം ആദ്മിയെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് തങ്ങളെ രാജ്യദ്രോഹികളായാണ് കാണുന്നതെങ്കില്‍ എന്തിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്നതെന്ന് അതിഷി ചോദിച്ചു.
' ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുതന്നെ വിവരം ലഭിച്ചിട്ടുണ്ട്. സന്ദീപ് ദീക്ഷിതും, ഫര്‍ഹാദ് സൂരിയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ബിജെപിയില്‍ നിന്ന് കോടികളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എഎപിയെ തോല്‍പ്പിക്കാനും ബിജെപിയെ ജയിപ്പിക്കാനുമായി കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയിട്ടുണ്ട്. മാക്കനും എഎപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസിനുമെതിരെ 24 മണിക്കൂറിനകം അച്ചടക്ക നടപടി സ്വീകരിക്കണം,' അതിഷി പറഞ്ഞു.
aap leader athishi accuse against congress
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."