എല്ലാ റെയില്‍വേ സേവനങ്ങളും ഒറ്റ ആപ്പില്‍; 'സൂപ്പര്‍ ആപ്പു'മായി ഇന്ത്യന്‍ റെയില്‍വേ
പ്ലാന്‍ചെയ്യുന്ന യാത്രക്കായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. പലപ്പോഴും ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന സമയത്ത് പല ആപ്പുകളിലും കയറി സമയം കളയാറുണ്ടോ? എങ്കില്‍ ഇനി ഈ കഷ്ടപ്പാടുണ്ടാകില്ല. ട്രെയിന്‍ യാത്ര ഈസിയാക്കാന്‍ 'സൂപ്പര്‍ ആപ്പു'മായി ഇന്ത്യന്‍ റെയില്‍വേ.
എല്ലാ റെയില്‍വേ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഈ മാസം തന്നെ ആപ്പ് പുറത്തിറക്കാനാണ് റെയില്‍വേയുടെ തീരുമാനം. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഐആര്‍സിടിസി ആപ്പും വെബ്സൈറ്റും അപ്ഗ്രേഡ് ചെയ്താണ് ഐആര്‍സിടിസി സൂപ്പര്‍ ആപ്പ് ഒരുക്കുന്നത്.
ഐആര്‍സിടിസി റെയില്‍ കണക്ട്, യുടിഎസ്, റെയില്‍ മദദ് എന്നിങ്ങനെ വിവിധ ആപ്പുകളിലെ സേവനങ്ങള്‍ ഒറ്റ ആപ്പിനുള്ളില്‍ തന്നെ ലഭ്യമാക്കാനാണ് സൂപ്പര്‍ ആപ്പ് ലക്ഷ്യമിടുന്നത്. ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്ക് ചെയ്യാനുള്ള സൗകര്യം, കാറ്ററിംഗ് സേവനങ്ങള്‍, പിഎന്‍ആര്‍ സ്റ്റാറ്റസ് ചെക്കിംഗ് എന്നിങ്ങനെയുള്ള അനവധി സേവനങ്ങള്‍ പുതിയ ഐആര്‍സിടിസി സൂപ്പര്‍ ആപ്പില്‍ ലഭിക്കും. ചരക്കുനീക്കം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ബുക്ക് ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം. അതിവേഗമുള്ള പേയ്‌മെന്റ് സംവിധാനവും പുതിയ ആപ്പില്‍ വരും.
അതേസമയം ആപ്പ് പുറത്തിറക്കുന്ന തീയതി ഇരുവരെ പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."