സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍
മലപ്പുറം: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പാണക്കാട്ടെത്തി. സാദിഖലി തങ്ങളുമായി സന്ദീപ് കൂടിക്കാഴ്ച്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു. എം.എല്‍.എമാരായ എന്‍ ഷംസുദ്ദീന്‍, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രദേശിക കോണ്‍ഗ്രസ്, മുസ് ലിം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്.
മലപ്പുറത്ത് മാനവിക സൗഹാര്‍ദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സഹായം ചോദിച്ച് കടന്നുവരാന്‍ കഴിയുന്ന തറവാടാണിതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
'അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ വാതില്‍ കത്തിനശിച്ച സമയത്ത് അവിടേക്ക് ആദ്യം ഓടിയെത്തിയത് പാണക്കാട് ശിഹാബ് തങ്ങളാണ്. അതൊക്കെ വളരെ അത്ഭുതത്തോടെ കണ്ടുനിന്ന ആളായിരുന്നു ഞാന്‍. അത്തരത്തില്‍ ഉയര്‍ന്ന ചിന്തയോടുകൂടി മനുഷ്യര്‍ തമ്മില്‍ സഹോദരങ്ങളെപോലെ പോണം. മാനവസൗഹാര്‍ദ്ദമാണ് വേണ്ടത് എന്ന സന്ദേശം എല്ലാക്കാലത്തും നല്‍കിയിട്ടുള്ള കുടുംബം. ഇതിന് മുന്നില്‍ കൂടി കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കി കണ്ടിട്ടുള്ളത്. വ്യക്തിജീവിതത്തില്‍ ആരോടും മതപരമായ വിവേചനം വെച്ചുപുലര്‍ത്തുന്ന ആളല്ല താന്‍.
ഇവിടെ നില്‍ക്കുന്ന പല ആളുകളെയും എനിക്ക് വ്യക്തിപരമായി അറിയാം. ഇവിടെ സ്നേഹത്തിന്റെ ഉഷ്മളതയാണ് ഞാന്‍ അനുഭവിച്ചത്. അത് പ്രകടനപരതയ്ക്കപ്പുറം ആത്മാര്‍ഥതയുടെ വലിയൊരു സാന്നിധ്യമാണ് കണ്ടത്. അതുകൊണ്ട് വലിയ ആശ്വാസമാണിപ്പോള്‍,.- സന്ദീപ് പറഞ്ഞു.
ഇവിടെ നില്‍ക്കുന്ന പല ആളുകളെയും എനിക്ക് വ്യക്തിപരമായി അറിയാം. ഇവിടെ സ്നേഹത്തിന്റെ ഉഷ്മളതയാണ് ഞാന്‍ അനുഭവിച്ചത്. അത് പ്രകടനപരതയ്ക്കപ്പുറം ആത്മാര്‍ഥതയുടെ വലിയൊരു സാന്നിധ്യമാണ് കണ്ടത്. അതുകൊണ്ട് വലിയ ആശ്വാസമാണിപ്പോള്‍,.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."