ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്കാന് ഉണ്ടായില്ലേ- സുപ്രിംകോടതി
ന്യൂഡല്‍ഹി: പീഡന പരാതി ഫേസ്ബുക്കിലൂടെ ഉന്നയിക്കാന്‍ കാണിച്ച ധൈര്യം പൊലിസില്‍ പരാതി നല്കാന് പരാതിക്കാരിക്ക് ഉണ്ടായില്ലേയെന്ന് സുപ്രിംകോടതി. ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന് സുപ്രിം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം.
പരാതി നല്കാന് എന്തുകൊണ്ട് 8 വര്‍ഷം വൈകിയെന്ന ചോദ്യം ബെഞ്ച് ആവര്‍ത്തിച്ചു. 2016 ല്‍ സംഭവം നടന്നിട്ട് 2018 ല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെക്കുറിച്ചും കോടതി എടുത്തുപറഞ്ഞു.
അതേസമയം, സിദ്ദിഖിനെ കുറ്റ വിമുക്തന്‍ ആക്കിയിട്ടില്ലെന്നും, മുന്‍ കൂര് ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും സുപ്രിം കോടതി വ്യക്തമാക്കി. പാസ്പോര്‍ട്ട് സിദ്ദിഖ് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം. അന്വേഷണത്തോട് സഹകരിക്കുകയും വേണമെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശിച്ചു. മറ്റ് ഉപാധികള്‍ ആവശ്യമെങ്കില്‍ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. 2016ല്‍ നടന്നെന്ന് പറയുന്ന സംഭവത്തില്‍ പരാതി നല്കാന് എട്ടുവര്‍ഷത്തെ കാലതാമസം എടുത്തു. ഫേസ്ബുക്ക് വഴി ആരോപണം ഉന്നയിച്ചെങ്കിലും പൊലിസില്‍ പരാതി നല്‍കിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്കാന് ധൈര്യം ലഭിച്ചത് എന്ന് പറയുമ്പോഴും, ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ പരാതിക്കാരി തയ്യാറായിട്ടില്ല എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."