എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി
എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (RTA) അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള ഒരു പുതിയ പദ്ധതിയ്ക്ക് RTA തുടക്കം കുറിച്ചു.
Aligned with leadership directives to enhance infrastructure in residential areas, support urban expansion, and elevate residents' quality of life, #RTA has launched a project to improve access points for four neighborhoods. The upgraded entry and exit points—located along Sheikh… pic.twitter.com/UAL2JkusiU
— RTA (@rta_dubai) November 17, 2024
നദ്ദ് ഹെസ്സ, അല്‍ അവീര്‍ 1, അല്‍ ബര്‍ഷ സൗത്ത്, വാദി അല്‍ സഫ 3 എന്നീ നാല് അയല്‍പക്കങ്ങളിലേക്കുള്ള എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് RTA ആരംഭിച്ചിരിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ്, ഹെസ സ്ട്രീറ്റ് തുടങ്ങിയ പാതകളില്‍ നിന്നാണ് ഈ നവീകരിച്ച എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളുടെ നിര്‍മ്മാണം.
റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശങ്ങളിലേക്കുള്ള വാഹന സഞ്ചാര ശേഷി 50 മുതല്‍ 80 ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. റോഡ് ശൃംഖലകള്‍, ലൈറ്റിംഗ്, മഴവെള്ളം ഒഴുക്കിവിടല്‍ തുടങ്ങിയ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള RTA യുടെ പ്രതിബദ്ധതയാണ് ഈ പദ്ധതി.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റില്‍ നിന്നും നദ്ദ് ഹെസ്സ മേഖലയിലേക്ക് മണിക്കൂറില്‍ 6000 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ട് പാതകളുള്ള ഒരു അധിക എന്‍ട്രി, എക്‌സിറ്റ് പാത തുടങ്ങിയവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഈ പദ്ധതി നിലവില്‍ വരുന്നതോടെ നാഡ് ഹെസ്സ, വാര്‍സന്‍ 4, ഹെസ്സ ഗാര്‍ഡന്‍സ്, ദുബൈ സിലിക്കണ്‍ ഒയാസിസ് എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരം കൂടുതല്‍ സുഗമമാകുന്നതാണ്.
അല്‍ അവീര്‍ 1നെ എമിറേറ്റ്‌സ് റോഡുമായി ബന്ധിപ്പിക്കുന്ന 7.5 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ നിര്‍മ്മാണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 50,000ലധികം നിവാസികള്‍ താമസിക്കുന്ന ഈ കമ്മ്യൂണിറ്റിക്ക് ഇത്തരം നേരിട്ടുള്ള ഒരു ആക്‌സസ് റൂട്ട് സൃഷ്ടിക്കുന്നതിലൂടെ വാഹനങ്ങളുടെ സഞ്ചാര ശേഷി മണിക്കൂറില്‍ 1,500 മുതല്‍ 3,000 വരെയായി ഉയരുന്നതാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് അല്‍ ബര്‍ഷ സൗത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത് ഏകദേശം 75,000 നിവാസികള്‍ക്ക് ഉപകാരപ്പെടുന്നതാണ്.
ഹെസ്സ സ്ട്രീറ്റിലെയും അല്‍ ബര്‍ഷ സൗത്ത് ഇന്റര്‍സെക്ഷനിലെയും ട്രാഫിക് ലൈറ്റില്‍ മാറ്റങ്ങള്‍ വരുത്തി, കൂടാതെ ഹെസ്സ സ്ട്രീറ്റില്‍ നിന്ന് അല്‍ ബര്‍ഷ സൗത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി ഇടത്തേക്ക് തിരിയുന്നതിനായുള്ള മൂന്നാമതൊരു അധിക പാതയും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് അല്‍ ഖൈല്‍ റോഡിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി 1,114 മീറ്റര്‍ നീളത്തില്‍ ഹെസ്സ സ്ട്രീറ്റ് രണ്ട് പാതകള്‍ ഉപയോഗിച്ച് വികസിപ്പിക്കും.
ഈ പദ്ധതിയുടെ ഭാഗമായി വാദി അല്‍ സഫ 3ല്‍, ദുബൈഅല്‍ ഐന്‍ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതിനുള്ള നവീകരണങ്ങള്‍ നടത്തുന്നതാണ്. ഇതുവഴി ഈ മേഖലയിലെ യാത്രാ ദൂരം 10 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാ സമയം 10 മിനിറ്റില്‍ നിന്ന് രണ്ട് മിനിറ്റായി കുറയ്ക്കുകയും ചെയ്യും.
Dubai's RTA launches project to enhance entry and exit points for Al Barsha South, Al Awir 1, Nadd Hessa, and Wadi Al Safa 3, benefiting 400,000 residents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."