സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി
റിയാദ്: രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഹസ്മ മരുഭൂമി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കിടയില്‍ പ്രശസ്തി നേടുന്നു. ഗുഹകള്‍, പാറക്കൂട്ടങ്ങള്‍, താഴ്വരകള്‍ എന്നിവയെല്ലാം നിറഞ്ഞ അതിമനോഹരമായ ഭൂപ്രകൃതി കൊണ്ട് ഇവിടം വേറിട്ട് നില്ക്കുന്നു. സ്ഥിരവും സുഖപ്രദവുമായ താപനില പ്രദാനം ചെയ്യുന്നതാണ് അവിടെയുള്ള ഗുഹകള്‍. തണുപ്പുള്ള മാസങ്ങളില്‍ അവയെ അനുയോജ്യമായ ഒരു വിശ്രമകേന്ദ്രമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഘരാമീല് നിരകളോട് സാമ്യമുള്ള അതിലോലമായ പാറക്കൂട്ടങ്ങള്‍, പര്‍വതനിരകള്‍ തുടങ്ങിയവയുള്‍പ്പെടെ മരുഭൂമിയുടെ വൈവിധ്യമാര്‍ന്ന പ്രകൃതി സവിശേഷതകള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാനാകും. സാഹസികത ഇഷ്ടപ്പെടുന്ന ഏതൊരാളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും അതുല്യമായ കാലാവസ്ഥയും ഉള്ള ഹസ്മ മരുഭൂമി.
Discover the mesmerizing Hasm Desert, renowned among adventurers and travelers for its breathtaking landscapes and unique experiences.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."