വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്
ആലപ്പുഴ: വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ദുരിത ബാധിതര്‍ക്കായി പിരിച്ചെടുത്ത 1,25000 രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയും കൈമാറിയില്ലെന്നും പരാതിയുണ്ട്.
കായകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് അമല്‍രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലിസ് കേസെടുത്തിട്ടുള്ളത്.
മുണ്ടക്കൈചൂരല്‍മല ദുരിതബാധിതരെ സഹായിക്കാന്‍ സി.പി.എം നിയന്ത്രണത്തിലുള്ള 'തണല്‍' എന്ന കൂട്ടായ്മയുടെ പേരില്‍ സെപ്തംബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
100 രൂപ നിരക്കില്‍ 1200 ഓളം ബിരിയാണി വില്‍ക്കുകയും ചെയ്തു. എന്നാല്‍ ഇതിലൂടെ ലഭിച്ച 1.20 ലക്ഷം രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയോ കണക്ക് ബോധ്യപ്പെടുത്തുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."