HOME
DETAILS

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

ADVERTISEMENT
  
October 29 2024 | 09:10 AM

suresh-gopi-response-ambulance-travel-thrissur-pooram

കൊച്ചി: തൃശൂര്‍ പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. മൂവ് ഒൗട്ട് എന്നായിരുന്നു ചോദ്യങ്ങളോട് സുരേഷ് ഗോപിയുടെ പ്രതികരണം. 

തൃശൂര്‍ പൂരം തടസപ്പെട്ട വേളയില്‍ പൂരനഗരിയിലേക്ക് താനെത്തിയത് ആംബുലന്‍സിലല്ലെന്ന് സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് എത്തിയതെന്ന പ്രസ്താവനയില്‍ ബി.ജെ.പി നേതൃത്വം വെട്ടിലായി. സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. അതിനു കടകവിരുദ്ധമായി സുരേഷ് ഗോപി സംസാരിച്ചത് അണികളെയും ഞെട്ടിച്ചു. ചേലക്കര എന്‍.ഡി.എ സ്ഥാനാര്‍ഥി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനുപിന്നാലെ പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിറങ്ങിയത്. മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്. ആരോഗ്യപ്രശ്നം കാരണമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ബി.ജെ.പി നേതാക്കള്‍ അന്ന് പറഞ്ഞിരുന്നത്. ഇതിനെയാണ് ഇന്നലെ ചേലക്കരയില്‍ സുരേഷ് ഗോപി തള്ളിയത്. ആംബുലന്‍സില്‍ തന്നെ കണ്ടുവെന്നത് മായക്കാഴ്ചയാണെന്നും സുരേഷ് ഗോപി പറഞ്ഞു. പിണറായിയുടെ പൊലിസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. സത്യം അറിയണമെങ്കില്‍ സി.ബി.ഐ വരണം. 

പൂരനഗരിയില്‍ സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയതിനെതിരേ അഡ്വ.കെ. സന്തോഷ് കുമാര്‍ പരാതി നല്‍കിയിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്നായിരുന്നു പരാതി. സുരേഷ്ഗോപി പൂരനഗരിയിലെത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും സി.പി.ഐ നേതാവ് വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രി കെ.രാജന്‍ അടക്കമുള്ളവര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തിലും സുരേഷ് ഗോപി വന്നത് ദുരൂഹമാണെന്ന് ആക്ഷേപമുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  13 hours ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  13 hours ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  13 hours ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  13 hours ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാല്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  14 hours ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  15 hours ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  15 hours ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  15 hours ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  15 hours ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  15 hours ago