'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍
ന്യൂയോര്‍ക്ക്: വംശഹത്യക്കാര്‍ക്കൊപ്പമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരുപറ്റം എഴുത്തുകാര്‍.
ഇതിന്റെ ഭാഗമായി ഇസ്‌റാഈല്‍ പ്രസാധകരെ കൂട്ടത്തോടെ ബഹിഷ്‌കരിച്ചിരിക്കുകയാണ് ആയിരത്തിലധികം എഴുത്തുകാര്‍.
നൊബേല്‍, പുലിസ്റ്റര്‍, ബുക്കര്‍ പ്രൈസ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ നേടിയവരും ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ചവരില്‍ ഉള്‍പെടുന്നു.
ഐറിഷ് എഴുത്തുകാരി സാലി റൂണി, ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണാക്‌സ്, ഇന്ത്യയുടെ അരുന്ധതി റോയ്, വിയറ്റ്‌നാമീസ്അമേരിക്കന്‍ പ്രൊഫസറും നോവലിസ്റ്റുമായ വിയറ്റ് തന്‍ ഗുയെന്‍, ഇംഗ്ലീഷ് എഴുത്തുകാരനായ മാക്‌സ് പോര്‍ട്ടര്‍, വിയറ്റ്‌നാമീസ് അമേരിക്കന്‍ കവി ഓഷ്യന്‍ വൂങ്, അമേരിക്കന്‍ എഴുത്തുകാരനായ പെര്‍സിവല്‍ എവററ്റ്, തുടങ്ങി 1,100ലധികം എഴുത്തുകാരാണ് ബഹിഷ്‌കരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇസ്‌റാഈലി സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക ബഹിഷ്‌കരണമായാണ് പ്രഖ്യാപനത്തെ വിലയിരുത്തുന്നത്. പ്രസാധകര്‍ക്ക് പുറമെ, സാംസ്‌കാരിക മേഖലയിലെ ഒരു പരിപാടിയുമായും സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഫലസ്തീനികളെ അടിച്ചമര്‍ത്തുന്നതിനും അവരെ പുറംതള്ളുന്നതിനും കൂട്ടുനില്‍ക്കുന്ന ഇസ്‌റാഈലി സാംസ്‌കാരിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല- എഴുത്തുകാര്‍ വിശദീകരിക്കുന്നു.
'ഇത് വംശഹത്യയാണ്. വിദഗ്ധരായ പണ്ഡിതരും സംവിധാനങ്ങളും മാസങ്ങളായി ഇതു പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഫലസ്തീന്‍ രാഷ്ട്രം തന്നെ ഇല്ലാതാക്കുക, അവരുടെ ഭൂമി പിടിച്ചെടുക്കു എന്നീ ലക്ഷ്യങ്ങളോടെയാണ് ഗസ്സയെ തകര്‍ക്കുന്നതെന്ന് ഇസ്‌റാഈല്‍ ഉദ്യോഗസ്ഥരും പറഞ്ഞിട്ടുണ്ട്- എഴുത്തുകാര്‍ ചൂണ്ടിക്കാട്ടുന്നു.
'ഗസ്സയെ വാസയോഗ്യമല്ലാതാക്കി മാറ്റിയിരിക്കുകയാണ് ഇസ്‌റാഈല്‍. ഒക്ടോബറിനുശേഷം എത്ര ഫലസ്തീനികളെ ഇസ്‌റാഈല്‍ കൊന്നുവെന്നതിന് കൃത്യമായ കണക്ക് പോലുമില്ല. മരിച്ചവരെ കണക്കാക്കാനും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇസ്‌റാഈല്‍ തകര്‍ത്തു. ഗസ്സയില്‍ സയണിസ്റ്റ് ഭരണകൂടം കുറഞ്ഞത് 43,362 ഫലസ്തീനികളെ കൊന്നിട്ടുണ്ടെന്നാണ് പറയുന്നത്. ഈ നൂറ്റാണ്ടില്‍ കുട്ടികള്‍ക്കെതിരായ ഏറ്റവും വലിയ യുദ്ധമാണിത്' എഴുത്തുകാര്‍ വ്യക്തമാക്കുന്നു.
ഇസ്‌റാലിന്റെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് ഭരണകൂടവുമായി നേരിട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അക്രമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അനീതിയെ സാധൂകരിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ച് പോരുന്നത്. സാംസ്‌കാരിക സ്ഥാപനങ്ങള്‍ പലപ്പോഴും ഭരണകൂടവുമായി നേരിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനത അനുഭവിക്കുന്ന എല്ലാത്തരം വിവേചനങ്ങളോടും അവര്‍ മുഖം തിരിച്ചുനില്‍ക്കുകയാണ്. ഒന്നും മിണ്ടാതെ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്. അവരുടെ ഈ വിവേചനങ്ങളെ ചോദ്യംചെയ്യാതെ ഇസ്‌റാഈലി സ്ഥാപനങ്ങളുമായി സഹകരിക്കാനാകില്ലെന്നും എഴുത്തുകാര്‍ വ്യക്തമാക്കുന്നു.
BREAKING: Today, more than 1000 authors are launching a mass boycott of Israeli publishers who are complicit in the dispossession of the Palestinian people.
— Palestine Festival of Literature (@PalFest) October 28, 2024
This declaration amounts to the largest cultural boycott of Israeli institutions in history.https://t.co/SGewfi4DYn pic.twitter.com/YuSfhNQibL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."