പിടിതരാതെ കുതിച്ച് സ്വര്‍ണവില; ഇന്ന് പവന് 59,000, ഗ്രാമിന് 7,375
കൊച്ചി: വീണ്ടും കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില. ഇന്ന് പവന് 59,000 രൂപയാണ് വില. ഗ്രാമിന് 7,375 രൂപയിലേക്കുമാണ് സ്വര്‍ണ വില എത്തിയത്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചത്.
ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 58,520 രൂപയായിരുന്നു വില. 26ാം തീയതി ശനിയാഴ്ച 58,880 രൂപയായിരുന്നു പവന് വില. ഈ വില ഞായറാഴ്ചയും തുടര്‍ന്നു. എന്നാല്‍, തിങ്കളാഴ്ച വില താഴ്ന്ന് 58,520 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56,200 രൂപ ഒക്ടോബര്‍ 10ന് രേഖപ്പെടുത്തി.
പശ്ചിമേഷ്യയിലെ യുദ്ധസന്നാഹങ്ങളും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വവും സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുണ്ടായ വര്‍ധിച്ച സ്വീകാര്യതയാണ് വില ഉയരാന്‍ കാരണം.
1-Oct-24 56400
2-Oct-24 56800
3-Oct-24 56880
4-Oct-24 56960
5-Oct-24 56960
6-Oct-24 56960
7-Oct-24 56800
8-Oct-24 56800
9-Oct-24 56240
10-Oct-24 56,200
11-Oct-24 56760
12-Oct-24 56960
13-Oct-24 56960
14-Oct-24 56960
15-Oct-24 56760
16-Oct-24 57120
17-Oct-24 57280
18-Oct-24 57920
19-Oct-24 58240
20-Oct-24 58240
21-Oct-24 58400
22-Oct-24 58400
23-Oct-24 58720
24-Oct-24 58280
25-Oct-24 58360
26-Oct-24 58880
27-Oct-24 58880
28-Oct-24 58520
29-Oct-24 59,000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."