HOME
DETAILS

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

  
October 29 2024 | 11:10 AM


തിരുവനനന്തപുരം: കൂറുമാറ്റത്തിന് എം.എല്‍.എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ.തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം അന്വേഷിക്കാന്‍ നാലംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി. പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആര്‍. രാജന്‍, ജോബ് കാട്ടൂര്‍ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടി അന്വേഷണം മാത്രമാണിത്. അതേസമയം, ആരോപണത്തില്‍ എന്‍.സി.പി പൊലിസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. 

ഇടത് എം.എല്‍.എമാരെ അജിത് പവാറിന്റെ എന്‍.സി.പി വഴി ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ. തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ.തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിലായിരുന്നു വിശദീകരണം.

ഇടതുമുന്നണിയിൽ ഇനി തോമസ് കെ തോമസിനെ സഹകരിപ്പിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും അഭിപ്രായമുള്ളവരുമുണ്ട്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  13 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  13 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  13 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  13 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  13 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  13 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  13 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  13 days ago