HOME
DETAILS

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

ADVERTISEMENT
  
Web Desk
October 29 2024 | 09:10 AM

pp divya in police custody-latest news

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പൊലിസ്‌ കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ.  പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂ‍‍ർ ജില്ലാ പൊലിസ്‌ മേധാവി എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കം മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം 38 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. യാത്രയയപ്പ് പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പ്രതിഭാഗം ഒഴിവാക്കിയെന്നും പ്രതിയുടെ യോഗ്യതകള്‍ ജാമ്യം നല്‍കുന്നതിന് കാരണമല്ലെന്നും ഹരജിക്കാരിയുടെ പ്രവര്‍ത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എ.ഡി.എമ്മിനെ അപമാനിക്കലായിരുന്നു പി പി ദിവ്യയുടെ ലക്ഷ്യം. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കും. സാധാരണ ജാമ്യത്തിന് പോലും അര്‍ഹതയില്ല. മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കേസ് അല്ല ഇതെന്നും കോടതി ചൂണ്ടികാട്ടി.

നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതി തള്ളിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  10 hours ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു

Kerala
  •  11 hours ago
No Image

മകൻ മരിച്ചതറിയാതെ അന്ധരായ വൃദ്ധ ദമ്പതികൾ; മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 5 ദിവസങ്ങൾ

latest
  •  11 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

uae
  •  11 hours ago
No Image

വീടിനു സമീപത്ത് കളിക്കുന്നതിനിടെ കനാലില്‍ വീണു; രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

പി പി ദിവ്യയെ പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു, ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്‍റെ കുടുംബം

Kerala
  •  11 hours ago
No Image

കുവൈത്തില്‍ രണ്ട് പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

Kuwait
  •  11 hours ago
No Image

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലിസ്

Kerala
  •  12 hours ago
No Image

ചെങ്കടലിലെ ആഡംബര റിസോര്‍ട്ട്; ഷെബാര നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

Saudi-arabia
  •  12 hours ago
No Image

പ്രതിമാസം മൂന്നുലക്ഷം വാടക, പക്ഷേ അപാർട്മെന്റ് നിറയെ എലികൾ, സഹികെട്ട് താമസക്കാർ

International
  •  12 hours ago