ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്
പാലക്കാട്: നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണകുറ്റം ചുമത്തപ്പെട്ട പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷേ തള്ളിയ സാഹചര്യത്തില്‍ അവരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പാര്‍ട്ടി സെക്രട്ടറിയാണ് ദിവ്യയെ ഒളിപ്പിക്കുന്നതെന്നും ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരേ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയതോടെ പൊലിസിന്റെ അനാസ്ഥ കൂടുതല്‍ വ്യക്തമായി. കോടതിയില്‍ പോകാനുള്ള സാഹചര്യം ഒരുക്കിയത് സി.പി.എമ്മാണ്. അറസ്റ്റ് വൈകിയത് നീതിന്യായ വ്യവസ്ഥയുടെ വീഴ്ചയാണ്. ആഭ്യന്തര വകുപ്പിന്റെ സഹായം ഇല്ലാതെ ഇത് പറ്റില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിന്റെ വക്കീല്‍ എന്തുകൊണ്ട് കേസില്‍ ഹാജരായി. ഇതുതന്നെയാണ് സി.പി.എം സഹായത്തിന്റെ ഏറ്റവും വലിയ തെളിവ്. എം.വി. ഗോവിന്ദനും ദിവ്യയുടെ കുടുംബവും തമ്മില്‍ പല ഇടപാടുകളും ഉണ്ടെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."