ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'
ധാക്ക: സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം മ്യൂസിയമാക്കുന്നു.
ശൈഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന്റെ സ്മരണയ്ക്കായി കൊട്ടാരം 'വിപ്ലവ മ്യൂസിയം' എന്ന പേരിലാണ് ഇതറിയപ്പെടുകയെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേശകനും നൊബേല്‍ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് പറഞ്ഞു.
ഹസീനയെ പുറത്താക്കിയ വിപ്ലവത്തെ ബഹുമാനിക്കുന്നതിനുള്ള മ്യൂസിയമാക്കി മാറ്റാനാണ് ആലോചന. 'ശൈഖ് ഹസീനയുടെ ദുര്‍ഭരണത്തിന്റേയും അധികാരത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഉണ്ടായ ജനങ്ങളുടെ രോഷത്തിന്റെയും ദുര്‍ഭരണത്തിന്റെയും ഓര്‍മകള്‍ മ്യൂസിയം സൂക്ഷിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശൈഖ് ഹസീനയുടെ ഭരണകാലത്ത് പ്രവര്‍ത്തിച്ചിരുന്ന തടവിലാക്കപ്പെട്ടവര്‍ മറ്റാരെയും കാണാന്‍ അനുവദിക്കാത്ത 'ഹൗസ് ഓഫ് മിറേഴ്‌സ്' എന്ന കുപ്രസിദ്ധമായ തടവറയുടെ ഒരു മാതൃക മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തും. ഡിസംബറോടെ മ്യൂസിയം നിര്‍മാണം ആരംഭിക്കുമെന്ന് മുഹമ്മദ് യൂനുസിന്റെ ഓഫിസിലെ പ്രസ് ഉദ്യോഗസ്ഥ അപൂര്‍ബ ജഹാംഗീര്‍ പറഞ്ഞു.
ശൈഖ് ഹസീനയുടെ 15 വര്‍ഷത്തെ ഭരണത്തില്‍ വ്യാപക മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായാണ് ആരോപണം. അവരുടെ രാഷ്ട്രീയ എതിരാളികളെ തടങ്കലില്‍ പാര്‍പ്പിച്ചതും കൊലപാതകങ്ങളും ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതായി ഇടക്കാല സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ബംഗ്ലാദേശ് കോടതി ഈ മാസം അവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഫലമായി ഈ വര്‍ഷം ആഗസ്റ്റ് അഞ്ചിന് അവര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."