ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ദോഹ: ടൂറിസം മേഖലയിലെ മികവിനുള്ള ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തില്‍ പങ്കുവഹിക്കുന്ന വിവിധ സ്ഥാപനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. യു.എന്‍ ടൂറിസത്തിനു കീഴിലെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായി സഹകരിച്ച്, കഴിഞ്ഞ വര്‍ഷം മുതലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്. ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് ബിന്‍ അലി അല്‍ ഖര്‍ജി പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചു.
വ്യക്തികള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സേവന മേഖല എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലാണ് ഇത്തവണ അവാര്‍ഡ് നല്‍കിയത്. ഈ വര്‍ഷം ആദ്യമായി നല്‍കിയ ടൂറിസം ഇന്‍ഫ്‌ളുവന്‍സര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് സൗദ് അല്‍ കുവാരി അര്‍ഹനായി. ടൂറിസം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ ആയി കതാറ കള്‍ച്ചറല്‍ വില്ലേജ് സി.ഇ.ഒ ഡോ.ഖാലിദ് ഇബ്രാഹിം അല്‍ സുലൈതി തെരഞ്ഞടുക്കപ്പെട്ടു. ഈ വര്‍ഷം ആദ്യം ഖത്തര്‍ വേദിയൊരുക്കിയ ഏഷ്യന്‍ കപ്പ് ഫുട്ബാളിന്, വര്‍ഷത്തെ ഏറ്റവും മികച്ച കായികമേള, അസസ്സിബിലിറ്റി ഇനിഷ്യേറ്റീവ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
Qatar Tourism Awards unveiled to honor outstanding contributions in Qatar's tourism sector. Celebrating excellence in hospitality, attractions and services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."