ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രി ആയേക്കും. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടി.
10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതീക്ഷകള്‍ ഫലം കണ്ടതില്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ്, ഇത് ജനങ്ങളുടെ വിധിയാണ്. നിരപരാധികളെ ജയിലില്‍ നിന്നും മോചിപ്പിക്കും. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കും. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
അതേസമയം എക്‌സിറ്റ് പോള്‍ ഫലം നോക്കിയിരുന്ന് അതിന്മേല്‍ ചര്‍ച്ച നടത്തുന്നവര്‍ മണ്ടന്മാരാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ കൂടിയായ ഒമര്‍ അബ്ദുല്ല പ്രതികരിച്ചു. എക്‌സിറ്റ് പോള്‍ സമയംകൊല്ലി പരിപാടിയാണെന്നും ടി വി ചാനലുകളും മറ്റും എന്തിനാണ് അതിന്മേല്‍ ഇത്രയേറെ സമയവും ഊര്‍ജ്ജവും പാഴാക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു.
46 സീറ്റുകളിലാണ് ഇന്ത്യ സഖ്യം വിജയം നേടിയിരിക്കുന്നത്. ബിജെപി 29 സീറ്റുകളില്‍ വിജയിച്ചു. പിഡിപി മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."