HOME
DETAILS

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചതായി കണക്കാക്കി സഹായധനം നല്‍കും; സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

  
Web Desk
January 14 2025 | 06:01 AM

wayanad-landslide-missing-will-declare-as-dead

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രാദേശിക സമിതി, സംസ്ഥാനതല സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായവര്‍ക്കുള്ള ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. 

പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര്‍ ഇനിയും കാണാമറയത്താണ്. 

വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും എസ്എച്ച്ഒയും അടങ്ങുന്നതാണ് പ്രാദേശിക സമിതി. ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്ഐആറിന്റെ അടിസ്ഥാനത്തിലും ഇതിന്റെ മേല്‍ നടത്തിയ തിരച്ചിലില്‍ അവരെ കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാനതലസമിതിക്ക് നല്‍കും.

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍. റവന്യൂ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെ സെകട്ട്രറിമാരും സമിതിയിലുണ്ട്. ഇവര്‍ പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് മറ്റ് നടപടിക്രമങ്ങളിലേക്ക് നീങ്ങും. അതിന് പിന്നാലെ അടുത്ത ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കും, പിന്നാലെ അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വീട് ഉള്‍പ്പടെ മറ്റ് സഹായങ്ങള്‍ അര്‍ഹരാക്കി കൊണ്ടുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ ഒറ്റ കാരണം കൊണ്ട് സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ല; റിപ്പോർട്ട്

Cricket
  •  7 hours ago
No Image

ബോബി ചെമ്മണൂര്‍ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും

Kerala
  •  7 hours ago
No Image

രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും; പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ചടങ്ങിലെ മുഖ്യാതിഥി

National
  •  7 hours ago
No Image

സഊദിയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് വേണം; ഇന്ത്യക്കാര്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കണം | Saudi Work Visa Rules

Saudi-arabia
  •  8 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  14 hours ago
No Image

മധ്യപ്രദേശിലെ 11 ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റി ബിജെപി സര്‍ക്കാര്‍; മുസ്‌ലിം നാമങ്ങളെന്ന് ആരോപണം

National
  •  15 hours ago
No Image

ഷാർജയിലെ കൽബ നഗരത്തിൽ ഫെബ്രുവരി ഒന്നു മുതൽ പെയ്‌ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തും

uae
  •  15 hours ago
No Image

പുതുതായി സ്‌കൂളുകളിൽ ചേർക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി സഊദി

Saudi-arabia
  •  16 hours ago
No Image

മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു ; 54 കാരനായ മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍

Kerala
  •  16 hours ago
No Image

ജോലി വാഗ്ദാനംചെയ്ത് ഹോട്ടലില്‍വച്ച് കൂട്ടബലാത്സംഗം; ഹരിയാന ബി.ജെ.പി അധ്യക്ഷനെതിരേ കേസ്

National
  •  17 hours ago