HOME
DETAILS

പിണറായി എന്നേ ജയിലില്‍ പോകേണ്ട വ്യക്തി; ഒരു കേസിലും പ്രതിയാക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നു; കെ. സുധാകരന്‍

  
Web Desk
September 10 2024 | 16:09 PM

kpcc president k sudhakaran Central Government protects the Chief Minister without implicating him in any case

കൊച്ചി: ബിജെപിയുടെയും, ആര്‍.എസ്.എസിന്റെയും സഹായത്തിലാണ് പിണറായി സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയനെതിരെ നിരവധി കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ടെന്നും, എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. 

' ബി.ജെ.പിയുടെയും, ആര്‍.എസ്.എസിന്റെയും സഹായമില്ലായിരുന്നെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ട വ്യക്തിയാണ് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് ഉള്‍പ്പെടെ ഇതിനോടകം പിണറായി വിജയനെതിരെ എത്രയോ കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. ഗുരുതര ക്രമക്കേടുകളുടെ പേരില്‍ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി ശിക്ഷിക്കപ്പെട്ടില്ല. ഇതെല്ലാ ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്' സുധാകരന്‍ പറഞ്ഞു. 

' ഒരു കേസിലും പ്രതിയാക്കാതെ പിണറായിയെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിച്ച് നിര്‍ത്തി. അതിനുള്ള നന്ദിയായിട്ടാണ് പിണറായി വിജയന്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും താങ്ങി നടക്കുന്നത്. ആര്‍.എസ്.എസിനെ മഹത്വവല്‍ക്കരിക്കുകയാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സ്പീക്കറുടെ പ്രതികരണം ആര്‍.എസ്.എസിന്റെ മുഖം മിനുക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു. 

kpcc president k sudhakaran Central Government protects the Chief Minister without implicating him in any case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  a month ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  a month ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  a month ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  a month ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  a month ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  a month ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  a month ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  a month ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  a month ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  a month ago