മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ
തിരുവനന്തപുരം: മെക് 7 വ്യായാമ കൂട്ടായ്മക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംവിധാനം ഹൈജാക്ക് ചെയ്‌തെന്ന ആരോപണത്തിലാണ് എന്‍.ഐ.എ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
നേരത്തെ മലബാര്‍ മേഖലയില്‍ മെക് 7 പ്രവര്‍ത്തനം വ്യാപകമാവുന്നതായും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ളവരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് ജമാഅത്ത് ഇസ് ലാമി പിന്തുണ നല്‍കുന്നുണ്ടെന്നുമാണ് സിപിഎം ജില്ല സെക്രട്ടറി പി മോഹന്‍ ആരോപണം ഉന്നയിച്ചത്. 10 പൈസ ചിലവില്ലാതെ തുറസായ സ്ഥലത്ത് നടക്കുന്ന ഈ വ്യായാമം ജമാഅത്തെ ഇസ് ലാമിയുടെ മതരാഷ്ട്ര വാദത്തിന് മറയിടാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും മോഹനന്‍ പറഞ്ഞിരുന്നു.
അതേസമയം മെക് 7നെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവരും കൂട്ടായ്മയില്‍ ഉണ്ടെന്നുമാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം.
NIA started an investigation into the allegations against Mec 7
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."