തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 24 മണിക്കുറിനുള്ളിൽ 7 അടി ഉയർന്നു. വെള്ളിയാഴ്‌ച രാവിലെ 6ന് 120.65 അടിയായിരുന്ന ജലനിരപ്പ് ശനിയാഴ്‌ച രാവിലെ ആറോടെ 127. 65 അടിയായാണ് ഉയർന്നത്. വ്യാഴാഴ്‌ച രാത്രി തുടങ്ങിയ മഴ രണ്ടുദിവസം തുടർച്ചയായി പെയ്‌തതാണ് ജലനിരപ്പ് ഉയരാൻ കാരണം. ശനിയാഴ്‌ച വൈകിട്ടോടെ മഴ കുറഞ്ഞിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 6 മുതൽ വെള്ളിയാഴ്‌ച രാവിലെ 6 വരെ മുല്ലപ്പെരിയാർ അണക്കെട്ടിൽ 101 മില്ലിമീറ്റർ മഴയും തേക്കടിയിൽ 108.20 മില്ലിമീറ്റർ മഴയും പെയ്‌തു. തുടർന്നുള്ള 24 മണിക്കുറിൽ മഴ യഥാക്രമം 54.20 മില്ലിമീറ്റർ 100 മില്ലിമീറ്റർ എന്ന നിലയിലേക്ക് കുറഞ്ഞു. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ ഇവിടെനിന്നു തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് സെക്കൻഡിൽ 400 ഘനയടിയിൽ നിന്ന് 1400 ഘനയടിയാക്കി ഉയർത്തി.
The water level in the Mullaperiyar dam has risen to 127.65 feet following two consecutive days of heavy rainfall in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."