HOME
DETAILS

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

  
പി.വി.എസ് ഷിഹാബ്
December 15 2024 | 05:12 AM

Changes in road surface structure also cause accidents

പാലക്കാട്: കല്ലടിക്കോട് റോഡിലെ മിനുസം മാത്രമല്ല ഉപരിതലത്തിലെ ഘടനയിൽ വന്ന മാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നതായി വിദഗ്ധർ. റോഡ് പരുക്കനാക്കിയത് കൊണ്ട് മാത്രം ഇവിടെ അപകടങ്ങൾ ഇല്ലാതാക്കാനാകില്ല. പല സ്ഥലങ്ങളിലും പുനർനിർമാണം ആവശ്യമായി വരും. അശാസ്ത്രീയ രീതിയിലാണ് റോഡ് നിർമാണമെന്ന ആരോപണങ്ങൾ ശരിവെക്കുന്ന നിരീക്ഷണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂന്ന് കിലോമീറ്ററിനുള്ളിൽ രണ്ടു മാസത്തിനകം ഇരുപതിലധികം അപകടങ്ങളാണുണ്ടായത്. ഇവിടെങ്ങളിലെല്ലാം റോഡിൻ്റെ ഘടനയിൽ മാറ്റം വന്നിട്ടുണ്ട്.

 സീബ്രാ ലൈനുകളിൽ വളവ് തിരിവുകൾ ദൃശ്യമാകുന്നത് ഈ ഘടന മാറ്റത്തിൻ്റെ ലക്ഷണമാണ്. ഇത്തരം പ്രദേശങ്ങളിൽ വാഹനത്തിൻ്റെ ചക്രങ്ങളും റോഡും തമ്മിലുണ്ടാകേണ്ട കാന്തികശേഷി നഷ്ടപ്പെടാൻ ഇടയാക്കും. ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമാകും. പ്രത്യേകിച്ച് അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ. ദേശീയ പാതയിൽ അയ്യപ്പൻകാവ്, ചുങ്കം, മാപ്പിള സ്കൂൾ, തുപ്പനാട്, പനയംപാടം, ചെറിയ പനയംപാടം, ഇടക്കുറുശ്ശി, കരിമ്പ വളവ് എന്നീ ഭാഗങ്ങളിലെല്ലാം റോഡിൻ്റെ ഘടനമാറ്റം പ്രത്യക്ഷത്തിൽ ദൃശ്യമാണ്. കഴിഞ്ഞ കാല അപകടങ്ങളും ഈ പ്രദേശങ്ങളിൽ തന്നെയാണെന്നത് നിരീക്ഷണങ്ങളിലെ വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ടെസ്റ്റ് റിസൾട്ടുകൾ അവലോകനം ചെയ്യണമെന്നത് കർശനമാണ്. എന്നാൽ അവ പാലിക്കപ്പെടുന്നില്ല. പാലക്കാട് -കോഴിക്കോട് ദേശീയപാത നിർമാണത്തിൽ സർക്കാരിന് എട്ട് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന ധനകാര്യ റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് കീഴിലുള്ള സാങ്കേതിക വിദഗ്ധരുടെ പരിശോധനയിൽ കൃത്യമായ അളവിൽ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

അരിപ്ര മുതൽ നാട്ടുകൽ വരെയുള്ള 23 കിലോ മീറ്റർ റോഡിലാണ് ഈ കൃത്രിമം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ മണ്ണാർക്കാട് മുതൽ പാലക്കാട് വരെ പരിശോധന നടത്തിയാൽ സമാനമായ പ്രശ്നങ്ങൾ തിരിച്ചറിയാനാകും. റോഡിൽ വിള്ളലുകൾ രൂപപ്പെടുന്നതും ഇടിഞ്ഞ് താഴുന്നതും അസംസ്കൃത വസ്തുക്കളുടെ അളവിലെ കുറവ്മൂലം സംഭവിക്കുന്നതാണ്. ഭൂമിയുടെ ഘടനക്കനുസരിച്ച് അടിത്തറയൊരുക്കുന്ന രീതി ഈ പ്രദേശങ്ങളിൽ കൈകൊണ്ടിട്ടില്ല. 

 

ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും: മന്ത്രി

പാലക്കാട്:പനയംപാടം സന്ദര്‍ശിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. മന്ത്രി ഔദ്യോഗിക വാഹനമോടിച്ച് പരിശോധന നടത്തി. അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരമാണ് വേണ്ടത്. 

നവീകരണത്തിന് എന്‍.എച്ച്.ഐ പണം അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡ് പണിതതില്‍ പ്രശ്‌നമുണ്ട്. വളവില്‍ വീതി കുറവാണ്. ഇങ്ങനെ വരുമ്പോള്‍ വാഹനം വലത്തോട്ട് വരാനുള്ള പ്രവണത ഉണ്ടാവും. റോഡിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റും. താല്‍ക്കാലിക ഡിവൈഡർ സ്ഥാപിക്കും. റോഡ് ഉടന്‍ വീണ്ടും പരുക്കനാക്കുമെന്നും  മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  6 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  6 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  15 hours ago