വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍
മക്ക: മുസ്ലിംകളുടെ ഏറ്റവും പവിത്രമായ മക്കയിലെ കഅ്ബാ ശരീഫിലെത്തുന്ന വിശ്വാസികള്‍ക്ക് നല്‍കുന്ന സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പുവരുത്തി സഊദി അറേബ്യ. മക്കയിലെ മസ്ജിദുല്‍ ഹറിലെത്തുന് വിശ്വാസികള്‍ക്ക് ശുദ്ധമായ സംസം വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഒരു ഡ്രൈവ് നടത്തുമെന്ന് സഊദി മതകാര്യമന്ത്രാലയം പ്രഖ്യാപിച്ചു. സൗദി പ്രസ് ഏജന്‍സി (SPA) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
3 ദശലക്ഷത്തിലധികം കപ്പുകള്‍ നല്‍കുന്നതിനൊപ്പം 12,090 റഫ്രിജറേറ്റഡ് കണ്ടെയ്‌നറുകളും 4,556 ശീതീകരിക്കാത്ത കണ്ടെയ്‌നറുകളും മസ്ജിദുല്‍ ഹറമിലുടനീളം ഇപ്പോള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതെല്ലാം ശുദ്ധീകരിക്കപ്പെട്ടതാണെന്ന് ഉറപ്പുവരുത്തും. വാട്ടര്‍ പ്യൂരിഫിക്കേഷനുള്ള ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ലബോറട്ടറി പരിശോധനയ്ക്കായി 15 സാമ്പിളുകള്‍ ശേഖരിച്ച് സംസം വെള്ളത്തിന്റെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കും. മസ്ജിദുല്‍ ഹറമിലും പ്രവാചകന്റെ മസ്ജിദിലും ആരാധനക്ക് എത്തുന്നവര്‍ക്ക് പല ഘട്ടങ്ങളിലൂടെയായിട്ടാണ് സംസം വെള്ളം എത്തുന്നത്. ഈ ഘട്ടങ്ങളിലെല്ലാം ശുദ്ധി ഉറപ്പാക്കും.
ശുദ്ധീകരണ ഘട്ടങ്ങള്‍
കിണറ്റില്‍ നിന്ന് രണ്ട് കൂറ്റന്‍ പമ്പുകളിലൂടെ മണിക്കൂറില്‍ 360 ക്യുബിക് മീറ്റര്‍ പമ്പ് ചെയ്താണ് മസ്ജിദുല്‍ ഹറമിലേക്കും പ്രവാചക പള്ളിയിലേക്കും കൊണ്ടുപോകുന്നത്. ആദ്യം ഇത് എത്തുന്നത് സംസം ടാങ്ക് സ്റ്റേഷനിലേക്കും തുടര്‍ന്ന് പൂരിഫിക്കേഷനായി കിംഗ് അബ്ദുല്‍ അസീസ് സബില്‍ സ്റ്റേഷനിലേക്കും എത്തും. ഇവിടുന്നാണ് വിതരണത്തിനായി കിംഗ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സംസം ജല പദ്ധതിയിലേക്ക് എത്തുന്നത്. എയര്‍ ചേമ്പറുകള്‍, ക്ലീനിംഗ് ചേമ്പറുകള്‍, നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവകൊണ്ട് സജ്ജീകരിച്ചിരിക്കുന്ന 4 കിലോമീറ്റര്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പൈപ്പ്‌ലൈനുകളുടെ ശൃംഖല ഉപയോഗിച്ചാണ് ഇത് കൊണ്ടുപോകുന്നത്. സുരക്ഷയും ഗുണനിലവാരവും പരിശോധിക്കുന്നതിനായി സംസം വെള്ളത്തിന്റെ 23,000ലധികം സാമ്പിളുകള്‍ ആണ് നിശ്ചിത ഇടവേളകളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും എല്ലാ ഫലങ്ങളിലും മികച്ച നിലവാരമാണ് രേഖപ്പെടുത്തിയതെന്നും അധികൃതര്‍ അറിയിച്ചു.
കഅ്ബാ ശരീഫില്‍ നിന്ന് 21 മീറ്റര്‍ കിഴക്കായി മക്ക അല്‍ മുഖറമയിലാണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്. ഇസ്ലാമില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന ചരിത്രമുണ്ട് ഈ വെള്ളത്തിന്. ഈ കിണറിന് 30 മീറ്റര്‍ ആഴമുണ്ട്.
Saudi Arabia ensure purity of Zamzam water for worshippers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."