HOME
DETAILS

റെക്കോർഡടിച്ച് ഓഹരി വിപണി; 80,000 കടന്ന് ചരിത്രം കുറിച്ച് സെൻസെക്സ്, നിഫ്റ്റിയിലും നേട്ടം

  
Web Desk
July 03 2024 | 06:07 AM

bse sensex-hits-historic-80000-mark and nifty high

മുംബൈ: മുംബൈ ഓഹരി സൂചികയിൽ റെക്കോർഡ് ബ്രേക്കിംഗ്. സെന്‍സെക്‌സ് ചരിത്രത്തിൽ ആദ്യമായി 80,000 പോയിന്‍റ് ഭേദിച്ചു. ഇന്ന് വ്യപാരം തുടങ്ങിയപ്പോൾ മുതൽ ഉയർച്ചയിലേക്ക് കുതിച്ച സെൻസെക്സ് 570 പോയിന്‍റിലധികം (0.7%) നേടിയാണ് ചരിത്രത്താളുകളിൽ ഇടം നേടിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 174 പോയിന്‍റ് (0.72%) കുതിച്ച് 24,298ലാണ് നിലവിൽ നിഫ്റ്റി. 

സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറിയതോടെയാണ് 80000 എന്ന ഡ്രീം പോയിന്റിലേക്ക് എത്തിയത്. ഓഹരി വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോൾ 605 പോയിന്‍റ് നേട്ടവുമായി 80,040 എന്ന നിലയിലാണ് സെൻസെക്സുള്ളത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. എന്നാൽ ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, അള്‍ട്രാ ടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ നടത്തിയ മുന്നേറ്റമാണ് പ്രധാനമായും സൂചികകളെ പുതിയ റെക്കോർഡിലേക്ക് നയിച്ചത്. ബാങ്കിന്‍റെ ഓഹരി തുടക്കത്തിൽ തന്നെ 4 ശതമാനത്തോളം വർധിച്ചു. ആഗോള വിപണിയിലെ അനുകൂല സാഹചര്യമാണ് ഇന്ത്യന്‍ വിപണിയെ നേട്ടത്തിലേക്ക് നയിക്കുന്നത്. അമേരിക്കന്‍ വിപണിയും ഏഷ്യന്‍ വിപണിയും മെച്ചപ്പെട്ടതിന്റെ സ്വാധീനം ഇന്ത്യന്‍ വിപണിയിലേക്കും എത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."