HOME
DETAILS

ആംബുലന്‍സിലെ പീഡനം; കേസിന്റെ വിചാരണക്കിടെ കോടതിമുറിയില്‍ ബോധരഹിതയായി അതിജീവിത

  
July 05 2024 | 09:07 AM

ambulance-rape-case-survivor-woman-fainted-at-court-during-trial

പത്തനംതിട്ട: ആംബുലന്‍സ് പീഡനക്കേസിന്റെ വിചാരണയ്ക്കിടെ അതിജീവിത കോടതിയില്‍ ബോധരഹിതയായി. അതിജീവിത ഫോണില്‍ റെക്കോര്‍ഡുചെയ്ത പ്രതിയുടെ സംഭാഷണം കോടതി കേള്‍ക്കവെയായിരുന്നു സംഭവം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സംഭവം. 

പീഡനത്തിനിരയാക്കിയതിനു ശേഷം ആംബുലന്‍സില്‍വച്ച് പ്രതി അതിജീവിതയോട് മാപ്പപേക്ഷിക്കുന്നതിന്റെ ശബ്ദരേഖയാണ് കേട്ടത്. അന്വേഷണസംഘം ശബ്ദരേഖ പെന്‍ഡ്രൈവില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ബോധരഹിതയായ ഉടന്‍ തന്നെ പെണ്‍കുട്ടിയെ അഭിഭാഷകരും ജീവനക്കാരും ചേര്‍ന്ന് പുറത്തെത്തിച്ചു. പെണ്‍കുട്ടിക്ക് ബോധം തെളിഞ്ഞ ശേഷം ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് വിചാരണ പുനരാരംഭിച്ചത്. 

കൊവിഡ് രോഗിയായിരുന്ന സമയത്താണ് പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ടത്. അര്‍ധരാത്രി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി ആംബുലന്‍സ് ഡ്രൈവറായ പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."