HOME
DETAILS

'മോദി സര്‍ക്കാര്‍ ആഗസ്റ്റില്‍ വീഴും; ഉടന്‍ തെരഞ്ഞെടുപ്പ് നടക്കും'; ലാലു പ്രസാദ് യാദവ്

  
Web Desk
July 05 2024 | 13:07 PM

lalu prasad yadav on nda government and modi

ന്യൂഡല്‍ഹി: മോദിയുടെ മൂന്നാം മന്ത്രി സഭ ആഗസ്റ്റ് മാസം താണ്ടില്ലെന്ന പ്രവചവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന് ആഗസ്റ്റില്‍ ഭരണം നഷ്ടമാകുമെന്നും എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്നും ലാലു പ്രസാദ് യാദവ് തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. അതിനാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാ പ്രവര്‍ത്തകരും തയ്യാറാകണമെന്നും മുന്‍ കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. തന്റെ പാര്‍ട്ടി സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ലാലുവിന്റെ പരാമര്‍ശം. 

ആന്ധ്രയില്‍ നിന്നുള്ള ടി.ഡി.പിയുടെയും, ബിഹാറിലെ സഖ്യ കക്ഷിയായ ജെ.ഡി.യുവിന്റെയും പിന്തുണയോടെയാണ് എന്‍.ഡി.എ സഖ്യത്തിന് ഇത്തവണ കേവല ഭൂരിപക്ഷം നേടാനായത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വീഴുമെന്നും നിരവധി പ്രതിപക്ഷ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് ലാലുവിന്റെ പരാമര്‍ശം. 

നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തിയെങ്കിലും എന്‍.ഡി.എ ക്യാമ്പിന് കാര്യങ്ങള്‍ അത്ര പന്തിയല്ല. കഴിഞ്ഞ കുറച്ച് നാളുകളായി ബിഹാറിലെ പാലങ്ങള്‍ തുടര്‍ച്ചയായി തകരുന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിനെയും എന്‍.ഡി.എ സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."