HOME
DETAILS

ബ്രിട്ടിഷ് പാര്‍ലമെന്റില്‍ മലയാളിത്തിളക്കം; സോജന്‍ ജോസഫ് വിജയിച്ചത് കണ്‍സര്‍വേറ്റീവുകളുടെ കുത്തക സീറ്റ് പിടിച്ചെടുത്ത്

  
July 05 2024 | 08:07 AM

sojan-joseph-from-kottayam-became-star-in-uk-election-by-winning-ashford-seat

ലണ്ടന്‍: യു.കെ. പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി മലയാളിയുടെ വിജയം. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും കോട്ടയം കൈപ്പുഴ സ്വദേശിയുമായ സോജന്‍ ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് വിജയിച്ചത്. 

ആഷ്‌ഫെഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് മേധാവിയുമാണ് സാജന്‍ ജോസഫ്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ കുത്തകമണ്ഡലമാണ് ആഷ്‌ഫോര്‍ഡ്. അട്ടിമറി ജയത്തോടെയാണ് എംപിയായി സോജന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിട്ടുള്ള ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ തോല്‍പ്പിച്ചത്.

സോജന്‍ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) ലഭിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകള്‍ (28.7 ശതമാനം) മാത്രമേ കിട്ടിയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."