HOME
DETAILS

കോപയിൽ അർജന്റീന സെമിയിൽ; ഇക്വഡോറിനെ തോൽപ്പിച്ചത് ഷൂട്ടൗട്ടിൽ, പെനാൽറ്റി പാഴാക്കി മെസ്സി

  
July 05 2024 | 03:07 AM

Copa America 2024 Argentina to semi final after beating Ecuador

ന്യൂയോര്‍ക്ക്: കോപ അമേരിക്കയിൽ സെമിയിലേക്ക് പ്രവേശിച്ച് അർജന്റീന. ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് അര്‍ജന്‍റീനയുടെ സെമി പ്രവേശനം. ഇക്വഡോറിന് മുന്നിൽ അടിപതറുമെന്ന് തോന്നിച്ച് ഘട്ടത്തിൽ നിന്നും ലോക ചാമ്പ്യന്മാർ തിരിച്ചു വരികയായിരുന്നു. ക്യാപ്റ്റന്‍ ലിയോണല്‍ മെസ്സി പെനല്‍റ്റി കിക്ക് നഷ്ടമാക്കി. ഇക്വഡോറിന്‍റെ രണ്ട് താരങ്ങള്‍ കിക്ക് പാഴാക്കിയതാണ് അർജന്റീനയ്ക്ക് രക്ഷയായത്.

നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനിലയിലായിരുന്നു. ഇതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇക്വഡോറിനെ 5-3ന് വീഴ്ത്തി അർജന്റീന സെമിയിലെത്തി. മത്സരത്തിൽ ആദ്യം ഗോളടിച്ചത് അർജന്റീനയായിരുന്നു. 35-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഹെഡ്ഡറിലൂടെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് വലയിലെത്തിച്ച് അർജനീനയ്ക്ക് ലീഡ് നൽകി. കളിയുടെ 90 മിനുട്ട് വരെ അർജന്റീനയ്ക്ക് ഈ ലീഡ് പിടിച്ച് നിർത്താനായി. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ 91-ാം മിനുട്ടിൽ ഇക്വഡോര്‍ ഇക്വഡോര്‍ സമനില പിടിച്ചു.  കെവിന്‍ റോഡ്രിഗസായിരുന്നു ഗോൾ നേടിയത്. ഇതോടെ മത്സരത്തിന്റെ വിധി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

ഷൂട്ടൗട്ടില്‍ അര്‍ജന്‍റീനയ്ക്കായി ആദ്യ കിക്കെടുത്ത ലിയോണല്‍ മെസിക്ക് പിഴച്ചു. ഷോട്ട് ക്രോസ് ബാറില്‍ തട്ടിപ്പുറത്തുപോയതോടേ ഷൂട്ടൗട്ട് ലോക ചാമ്പ്യന്മാരുടെ നെഞ്ചിടിപ്പ് കൂട്ടി. എന്നാല്‍ ഇക്വഡോറിനെ ആദ്യ കിക്ക് തടുത്തിട്ട് അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ജീവൻ തിരിച്ചു നൽകി. ഇക്വഡോറിനെ രണ്ടാം കിക്കെടുത്ത അലന്‍ മിന്‍ഡയുടെ ഷോട്ടും തടുത്തിട്ട് എമിലിയാനോ വീണ്ടും അവതരിച്ചതോടെ വിജയം അർജന്റീനയ്ക്ക് സ്വന്തം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."