HOME
DETAILS

ആർസിബിക്ക് സീസണിലെ ആദ്യ തോൽവി; കൊഹ്‌ലിപ്പടയെ വീഴ്ത്തി ഗുജറാത്തിന്റെ കുതിപ്പ്

  
April 02 2025 | 17:04 PM

Gujarat Titens beat Royal challengers Banglore in ipl 2025

ബാംഗ്ലൂർ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് സീസണിലെ ആദ്യ തോൽവി. മൂന്നാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് എട്ട് വിക്കറ്റുകൾക്കാണ് ആർസിബിയെ പരാജയപ്പെടുത്തിയത്. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഗുജറാത്തിനായി ജോസ് ബട്ലർ അർദ്ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഗുജറാത്ത് അനായാസം വിജയം കൈവരിക്കുകയായിരുന്നു. 39 പന്തിൽ പുറത്താവാതെ 73 റൺസാണ് ബട്ലർ നേടിയത്. അഞ്ചു ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. സായ് സുദർശൻ 36 പന്തിൽ 49 റൺസും നേടി മികച്ചു നിന്നു. ഏഴ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 

നേരത്തെ ലിയാം ലിവിങ്‌സ്റ്റണിന്റെ മികച്ച ബാറ്റിംഗ് കരുത്തിലാണ് ബെംഗളൂരു മാന്യമായ സ്കോറിലേക്ക് നീങ്ങിയത്. 40 പന്തിൽ 54 റൺസാണ് ലിവിങ്സ്റ്റൺ നേടിയത്. ഒരു ഫോറും അഞ്ചു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ജിതേഷ് ശർമ്മ 21 പന്തിൽ 33 റൺസും ടിം ഡേവിഡ് 18 പന്തിൽ 32 റൺസും നേടി ബേമഗളൂരുവിനെ മികച്ച സ്കോറിലേക്ക് നയിക്കുന്നതിൽ നിർണായകമായി. ഗുജറാത്ത് ബൗളിങ്ങിൽ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകളും സായ് കിഷോർ രണ്ട് വിക്കറ്റുകളും നേടി മികച്ച പ്രകടനം നടത്തി. ഇഷാന്ത് ശർമ്മ, അർഷാദ് ഖാൻ, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

ഏപ്രിൽ ആറിന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയാണ് ഗില്ലിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം. ഓറഞ്ച് ആർമിയുടെ തട്ടകമായ ഹൈദരാബാദ് രാജീവ്  ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയമാണ് വേദി, മറുഭാഗത്ത് ഏപ്രിൽ ഏഴിന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെയാണ് ആർസിബി നേരിടുക. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 

 

Gujarat Titens beat Royal challengers Banglore in ipl 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു; അവസാനം പുലിവാല് പിടിച്ച് യുവാക്കൾ

Kerala
  •  9 hours ago
No Image

കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു-ഈസ്റ്റര്‍ ചന്ത, 40% വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍

Kerala
  •  10 hours ago
No Image

വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍

National
  •  10 hours ago
No Image

' ഭരണഘടനക്ക് മേലുള്ള ലജ്ജാകരമായ ആക്രമണം, സമൂഹത്തെ എന്നെന്നേക്കുമായി വിഭജിക്കാനുള്ള ബി.ജെ.പി തന്ത്രം'  വഖഫ് ഭേദഗതി ബില്ലിനെതിരെ സോണിയ 

National
  •  10 hours ago
No Image

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ​ഗായകൻ എം.ജി ശ്രീകുമാറിന് പിഴ

Kerala
  •  11 hours ago
No Image

യു.എന്‍ ക്ലിനിക്കിന് നേരേയും ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ ബുധനാഴ്ച  കൊല്ലപ്പെട്ടത് 80 ഫലസ്തീനികള്‍

International
  •  11 hours ago
No Image

ട്രംപിന്റെ നികുതി യുദ്ധം: ഇന്ത്യയെയും ചൈനയെയും മാത്രമല്ല, ഗള്‍ഫ് രാഷ്ട്രങ്ങളെയും വെറുതെവിട്ടില്ല; ഓരോ രാജ്യത്തിന്റെയും നികുതി ഭാരം ഇങ്ങനെ | Full list of Duties

latest
  •  12 hours ago
No Image

ഇത് നടക്കില്ല, ഇനി ഇങ്ങോട്ട് വരികയും വേണ്ട; ഇന്ത്യൻ പൗരന് ആജീവനാന്ത ​ഗെറ്റൗട്ടടിച്ച് കുവൈത്ത്

Kuwait
  •  12 hours ago
No Image

ദുബൈയിലെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ടാക്സികളുടെ കാലം; കൂടുതൽ ടാക്‌സികൾ അവതരിപ്പിക്കാനൊരുങ്ങി ആർടിഎ

uae
  •  12 hours ago
No Image

പൊന്ന് പൊള്ളുന്നു; വില ഇന്നും കൂടി, പുതിയ റെക്കോര്‍ഡ്

Business
  •  13 hours ago