
കലക്ടര്‍ തര്‍ക്കംതീര്‍ക്കും, സുന്നികള്‍ക്കും ശീഈകള്‍ക്കും പ്രത്യേക ബോര്‍ഡ്, അമുസ്ലിംകളും അംഗം, വരുമാനം കുറയും..; വഖ്ഫ് ബില്ലിലെ വിവാദ വ്യവസ്ഥകള്‍ അറിയാം | Waqf Bill

വിശ്വാസപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മുസ്‌ലിംകള്‍ തങ്ങളുടെ സ്വത്ത് ദൈവമാര്‍ഗത്തില്‍ ദാനംചെയ്യുന്ന സ്വത്താണ് വഖ്ഫ്. ഭൂമി, കെട്ടിടം, മറ്റ് വരുമാനമുള്ള വസ്തുക്കള്‍ എന്നിവയെല്ലാം വഖ്ഫ് ആകാം. ഇവയുടെ ഗുണഭോക്താക്കള്‍ ആരായാലും അവയുടെ ഉടമസ്ഥാവകാശം വഖ്ഫ് ബോര്‍ഡിനായിരിക്കും. ഒരു വ്യക്തി തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിനെ വഖ്ഫ് ആയി പ്രഖ്യാപിച്ചാല്‍ പിന്നീട് അതിന്‍മേല്‍ ആ വ്യക്തിക്ക് അവകാശവാദം ഉന്നയിക്കാനാകില്ല. അത് പിന്നീട് എല്ലാ കാലവും വഖ്ഫ് സ്വത്ത് ആയി നിലനില്‍ക്കും. തീരുമാനം റദ്ദാക്കാനോ തിരിച്ചെടുക്കാനോ പറ്റില്ല.
വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൈകാര്യംചെയ്യുന്നത് അതത് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖ്ഫ് ട്രിബ്യൂണല്‍ ആണ്. ഇതുള്‍പ്പെടെയുള്ള ഘടനയില്‍ മാറ്റംവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്ലിലൂടെ നീക്കം നടത്തുന്നത്. ബില്ലിലെ വിവാദ വ്യവസ്ഥകള്‍ ഇവയാണ്:
1- തര്‍ക്കം തീര്‍ക്കല്‍ കലക്ടര്‍
വഖ്ഫ് സ്വത്തിന്‍മേല്‍ തര്‍ക്കമുണ്ടായാല്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പ് 3സി(2) ഏറെ അപകടം നിറഞ്ഞ വയവസ്ഥയാണ്. സ്വത്തിന്‍മേല്‍ തര്‍ക്കം ഉടലെടുത്താല്‍ അതത് കലക്ടറിലേക്ക് റഫര്‍ ചെയ്യും. കലക്ടറായിരിക്കും അതില്‍ അന്വേഷണം നടത്തി വഖ്ഫ് സ്വത്താണോ അതോ സര്‍ക്കാരിന്റെ/സ്വകാര്യ വ്യക്തിയുടെ സ്വത്താണോ എന്ന് തീര്‍പ്പ് കല്‍പ്പിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
2- സുന്നി, ശീഈ വ്യത്യസ്ത ബോര്‍ഡ്
എല്ലാ മുസ്‌ലിം വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി നിലവില്‍ രാജ്യത്ത് ഒരു വഖ്ഫ് ബോര്‍ഡേ ഉള്ളൂ. പുതിയ ഭേദഗതിയിലൂടെ ഇന്ത്യയില്‍ വഖ്ഫ് സ്വത്തുക്കള്‍, സുന്നി വഖ്ഫ് സ്വത്തുക്കളെന്നും ശീഈ വഖ്ഫ് സ്വത്തുക്കളെന്നും രണ്ടായി വിഭജിക്കപ്പെടും.
3- അമുസ്ലിം അംഗങ്ങളുടെ സാന്നിധ്യം
വഖ്ഫ് ബോര്‍ഡില്‍ രണ്ട് അമുസ്‌ലിം പ്രതിനിധികള്‍ ഉണ്ടാകും. വഖ്ഫ് സ്വത്തുക്കള്‍ വിശ്വാസപരമവും വൈകാരികവുമായ വിഷയമായതിനാല്‍ അത് കൈകാര്യംചെയ്യുന്ന ബോര്‍ഡിലെ അംഗങ്ങള്‍ വിശ്വാസികളായിരിക്കണമെന്നാണ് മുസ് ലിംകള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങക്ക് ചീഫ് എക്‌സികൂട്ടിവ് ഓഫിസറെ (സി.ഇ.ഒ) നിയമിക്കാന്‍ സാധിക്കൂ. ഇതുവരെ മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരെ മാത്രമെ സി.ഇ.ഒ ആക്കിയിട്ടുള്ളൂ. പുതിയട വ്യവസ്ഥപ്രകാരം അമുസ്ലിംകളെയും സി.ഇ.ഒ ആക്കാം.
4- വരുമാനത്തില്‍ കുറവ്
വഖ്ഫ് ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ വരുമാനത്തിന്റെ ഏഴ് ശതമാനം അതത് സംസ്ഥാന ബോര്‍ഡിന് നല്‍കണം. ഈ പണം ഉപയോഗിച്ചാണ് ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകള്‍ കണ്ടെത്തിയിരുന്നത്. ക്ഷേമപദ്ധതികള്‍ക്കും ഈ ഫണ്ടാണ് ബോര്‍ഡ് ഉപയോഗിക്കാറുള്ളത്. ഈ ഏഴുശതമാനം എന്നത് അഞ്ചുശതമാനം ആയി കുറക്കാന്‍ ബില്ല് നിര്‍ദേശിക്കുന്നു. ഇത് ബോര്‍ഡിന്റെ വരുമാനം കുറയാന്‍ കാരണമാകും. അതുവഴി ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ബോര്‍ഡിനെ പ്രേരിപ്പിക്കും.
5- ജനപ്രതിനിധികളെ സര്‍ക്കാര്‍ തീരുമാനിക്കും
സംസ്ഥാന വഖ്ഫ് ബോര്‍ഡുകളിലേക്കുള്ള എം.എല്‍.എ, എം.പി എന്നിങ്ങനെയുള്ള ജനപ്രതിനിധികളെ സര്‍ക്കാര്‍ ആകും തീരുമാനിക്കുക. ദേവസ്വം ബോര്‍ഡ് മാതൃകയില്‍ നേരത്തെ ഇത് ബന്ധപ്പെട്ട മതവിഭാഗത്തില്‍നിന്നുള്ള പ്രതിനിധികള്‍ ആയിരുന്നു തെരഞ്ഞെടുത്തിരുന്നത്.
പഴയ ബില്ലും ഭേദഗതി വരുത്തിയ ബില്ലും തമ്മിലെ പ്രധാന മാറ്റം
ഒറിജിനല്‍ ബില്ലിലെ വഖ്ഫ് സ്വത്തിനെക്കുറിച്ചുള്ള നിര്‍വചനങ്ങളിലൊന്ന് ഭാവിയില്‍ പ്രത്യാഘാതം ഉണ്ടാക്കും വിധത്തിലുള്ളതാണ്. രേഖപ്രകാരം വഖ്ഫ് ചെയ്യപ്പെടാത്ത, എന്നാല്‍ പതിറ്റാണ്ടുകളായി വഖ്ഫ് സ്വത്തായി കണക്കാക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നവയെ വഖ്ഫ് സ്വത്തായി കാണുന്ന (കല്‍പിത വഖഫ് സ്വത്തുക്കള്‍) ആശയം ഇല്ലാതാക്കും. 1995 ലെ നിയമപ്രകാരം മതപരമായ ആവശ്യങ്ങള്‍ക്കായി വിശ്വാസികള്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന സ്വത്ത് വഖ്ഫ് സ്വത്താണ്. നിരവധി മസ്ജിദുകളും ഖബര്‍സ്ഥാനകളും ഇത്തരത്തില്‍ വഖ്ഫ് ആയി ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ ഭേദഗതിവരുത്തിയ പുതിയ ബില്ലില്‍
ഇത്തരം സ്വത്തുക്കള്‍ വഖ്ഫ് സ്ഥാപിക്കുന്നതിന് കുറഞ്ഞത് അഞ്ച് വര്‍ഷമായി അവ മതപരമായി ഉപയോഗിക്കുന്നുണ്ടെന്ന് കാണിക്കുകയോ തെളിയിക്കുകയോ ചെയ്യണം എന്ന വ്യവസ്ഥവച്ചിട്ടുണ്ട്. 2025 ലെ വഖ്ഫ് (ഭേദഗതി) നിയമം പ്രാബല്യത്തില്‍ വരുമ്പോഴോ അതിനു മുമ്പോ ഒരു വ്യക്തി രജിസ്റ്റര്‍ ചെയ്ത നിലവിലുള്ള വഖ്ഫ് സ്വത്തുക്കള്‍ (പൂര്‍ണ്ണമായോ ഭാഗികമായോ സര്‍ക്കാരിന് കീഴിലുള്ള സ്വത്താണെന്ന തര്‍ക്കം ഉടലെടുത്തിട്ടില്ലെങ്കില്‍) വഖ്ഫ് സ്വത്തുക്കളായി തന്നെ തുടരുമെന്നും പുതിയ ബില്‍ പറയുന്നു.
Details about the Waqf Amendment Bill passed by the Lok Sabha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്‌ത
Kerala
• 8 hours ago
വെക്കേഷനിൽ ക്ലാസുകൾ നടത്തേണ്ട, ട്യൂഷനുകൾ രാവിലെ 10.30 വരെ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി
Kerala
• 8 hours ago
വെടിക്കെട്ട് വീരന്മാരുടെ ടീമിനെ നാണംകെടുത്തി കൊൽക്കത്ത; ചാമ്പ്യന്മാർക്ക് വമ്പൻ ജയം
Cricket
• 8 hours ago
നോര്‍ത്ത് ബാത്തിനയിലൂടെ അനധികൃത പ്രവേശനം; 27 പാകിസ്താനികള്‍ അറസ്റ്റില്‍
oman
• 9 hours ago
കറന്റ് അഫയേഴ്സ്-03-04-2025
PSC/UPSC
• 9 hours ago
പ്രവാസി സ്ത്രീകളെ വിവാഹം ചെയ്യുന്ന കുവൈത്തി പൗരന്മാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
Kuwait
• 9 hours ago
മമത സർക്കാരിന് തിരിച്ചടി; 25,000 അധ്യാപക-അനധ്യാപക നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി
National
• 9 hours ago
ഉറങ്ങുമ്പോൾ ഭാര്യ തിളച്ച വെള്ളത്തിൽ മുളകുപൊടിയും ഉപ്പും ചേർത്ത് ഒഴിച്ചു; മകളെയും തന്നെയും കൊല്ലാൻ നോക്കുന്നു; ആരോപണവുമായി ഡൽഹി സ്വദേശി
Kerala
• 10 hours ago
തലശ്ശേരിയിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച 44 ലക്ഷത്തിൽ അധികം പണവും ആഭരണങ്ങളും പൊലിസ് പിടികൂടി
Kerala
• 10 hours ago
ബെംഗളൂരുവിൽ സഹോദരനെ മർദിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ
latest
• 10 hours ago
സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 11 hours ago
കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി ആറ് വയസ്സുകാരന് ദാരുണാന്ത്യം
Kerala
• 11 hours ago
'പിണറായിക്കും മകള്‍ക്കും തെളിവുകളെ അതിജീവിക്കാനാവില്ല'; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും
Kerala
• 11 hours ago
മാസപ്പടി കേസില്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത് എസ്എഫ്ഐഒ
Kerala
• 12 hours ago
ജബൽപൂർ ക്രൈസ്തവർക്കെതിരായ ആക്രമണം അപലപിച്ച് മുഖ്യമന്ത്രി; ‘ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുമ്പോൾ കേന്ദ്രം നോക്കിനിൽക്കുന്നു’
Kerala
• 13 hours ago
2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി
uae
• 14 hours ago
എറണാകുളത്ത് 15 കാരി 8 മാസം ഗർഭിണി; പ്രതി 55 കാരനായ അയൽവാസി അറസ്റ്റിൽ
Kerala
• 14 hours ago
ദുബൈയിലെ തിരക്കേറിയ ഇടങ്ങളിലെ പാര്‍ക്കിംഗ് ഫീസില്‍ മാറ്റം; പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍
uae
• 14 hours ago
സ്ഥാനക്കയറ്റം നിഷേധിച്ചത് ചോദ്യം ചെയ്ത് രാജു നാരായണ സ്വാമി; സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി
Kerala
• 12 hours ago
കാരുണ്യം ഒഴുകിയ നല്ല നാളുകള്‍; റമദാനില്‍ സഊദി ചാരിറ്റി ഡ്രൈവ് വഴി സമാഹരിച്ചത് 1.8 ബില്യണ്‍ റിയാല്‍
Saudi-arabia
• 13 hours ago
അമേരിക്കൻ പകരച്ചുങ്കം; ഉഭയകക്ഷി ചർച്ചകളിൽ പ്രതീക്ഷയോടെ ഇന്ത്യ
International
• 13 hours ago