HOME
DETAILS

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ​ഗായകൻ എം.ജി ശ്രീകുമാറിന് പിഴ

  
April 03 2025 | 07:04 AM

Garbage Dumped into Backwaters Singer MG Sreekumar Fined

 

കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനുള്ള കേസിൽ പ്രശസ്ത പിന്നണി ഗായകൻ എം.ജി ശ്രീകുമാറിന് 25,000 രൂപ പിഴ ചുമത്തി. മുളവുകാട് പഞ്ചായത്ത് അധികൃതരാണ് പഞ്ചായത്ത് രാജ് ആക്ടിന്റെ അനുബന്ധ വകുപ്പ് പ്രകാരം പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ എം.ജി ശ്രീകുമാർ പിഴ അടച്ചതായി സ്ഥിരീകരിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരി  മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം.ബി രാജേഷിനെ ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ്  ശ്രദ്ധയിൽപ്പെട്ടത്. വീഡിയോ ദൃശ്യങ്ങളുടെയും സ്ഥലത്തെയും സമയം പരിശോധിച്ച ശേഷം പഞ്ചായത്ത് അധികൃതർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.

വിഡിയോ ദൃശ്യങ്ങളിൽ മാലിന്യം വീഴുന്നത് വ്യക്തമായിരുന്നുവെങ്കിലും നേരിട്ട് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് അധികൃതർ ഉടൻ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷം ശരിവച്ചതോടെ നിയമാനുസൃതമായി പിഴ നോട്ടീസ് നൽകുകയായിരുന്നു. 

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് പരാതി അറിയിക്കാൻ സർക്കാർ സ്ഥാപിച്ച വാട്സാപ്പ് നമ്പറിലേക്കു (94467 00800) തെളിവുകൾ സഹിതം വിവരങ്ങൾ നൽകാമെന്നും, നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കിയിരുന്നു. ഇതോടെ, പരാതിയുമായി ബന്ധപ്പെട്ട്  തിരുവനന്തപുരം സ്വദേശി നസീം എൻ.പി ക്ക് പാരിതോഷികം  നൽകുമെന്നും മന്ത്രി അറിയിച്ചു.

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് തെളിയിക്കുന്ന ദൃശ്യങ്ങൾ ആറുമാസം മുൻപ് പകർത്തിയതാണെന്ന് വീഡിയോ പോസ്റ്റ് ചെയ്ത നസീം വ്യക്തമാക്കി. ബോട്ടിന്റെ ഡ്രൈവറാണ് വീഡിയോയിൽ കാണുന്ന വീടിന്റെ ഉടമ എം.ജി ശ്രീകുമാരാണെന്ന് ആദ്യം അറിയിച്ചതെന്നും, അതിന് ശേഷം മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടതാണെന്നും നസീം പറഞ്ഞു.

ഗാലറിയിൽ ഈ വീഡിയോ ഉണ്ടായിരുന്നു, പക്ഷെ പോസ്റ്റ് ചെയ്തിരുന്നില്ല. സാധാരണക്കാരും പ്രമുഖരും ഒരുപോലെയാണ് എന്ന ചിന്തയിലായിരുന്നു. എന്നാല്‍, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് അറിയിക്കണമെന്ന് മന്ത്രി എം.ബി രാജേഷ് ആഹ്വാനം ചെയ്ത വീഡിയോ കണ്ടതോടെയാണ് ഞാൻ ദൃശ്യങ്ങൾ പങ്കുവെച്ചത്. ‘എപ്പോള്‍ കിട്ടും എന്റെ ₹25,000?’ എന്നായിരുന്നു ക്യാപ്ഷൻ," നസീം വ്യക്തമാക്കി.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായത്. വാട്സാപ്പ് വഴി പരാതി നൽകാൻ ശ്രമിച്ചെങ്കിലും അതിൽ ഫോട്ടോ മാത്രം അറ്റാച്ച് ചെയ്യാൻ കഴിയുന്ന പ്രശ്നമുണ്ടായിരുന്നു. വീഡിയോയെ അടിസ്ഥാനമാക്കിയായിരുന്നു അധികൃതരുടെ ഇടപെടലെന്നും, സർക്കാരിന്റെ പിന്തുണ ലഭിച്ചതായി നസീം കൂട്ടിച്ചേർത്തു.

 

 

 

Singer M.G. Sreekumar was fined ₹25,000 for allegedly dumping garbage into the Kochi backwaters. The incident came to light after a tourist captured the act on video and shared it on social media, tagging Minister M.B. Rajesh. Following an investigation, Mulavukad Panchayat authorities issued a fine under the Panchayat Raj Act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്‌ത

Kerala
  •  15 hours ago
No Image

വെക്കേഷനിൽ ക്ലാസുകൾ നടത്തേണ്ട, ട്യൂഷനുകൾ രാവിലെ 10.30 വരെ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

Kerala
  •  15 hours ago
No Image

വെടിക്കെട്ട് വീരന്മാരുടെ ടീമിനെ നാണംകെടുത്തി കൊൽക്കത്ത; ചാമ്പ്യന്മാർക്ക് വമ്പൻ ജയം

Cricket
  •  16 hours ago
No Image

നോര്‍ത്ത് ബാത്തിനയിലൂടെ അനധികൃത പ്രവേശനം; 27 പാകിസ്താനികള്‍ അറസ്റ്റില്‍

oman
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-03-04-2025

PSC/UPSC
  •  16 hours ago
No Image

പ്രവാസി സ്ത്രീകളെ വിവാഹം ചെയ്യുന്ന കുവൈത്തി പൗരന്മാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

Kuwait
  •  17 hours ago
No Image

മമത സർക്കാരിന് തിരിച്ചടി; 25,000 അധ്യാപക-അനധ്യാപക നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

National
  •  17 hours ago
No Image

ഉറങ്ങുമ്പോൾ ഭാര്യ തിളച്ച വെള്ളത്തിൽ മുളകുപൊടിയും ഉപ്പും ചേർത്ത് ഒഴിച്ചു; മകളെയും തന്നെയും കൊല്ലാൻ നോക്കുന്നു; ആരോപണവുമായി ഡൽഹി സ്വദേശി

Kerala
  •  17 hours ago
No Image

തലശ്ശേരിയിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച 44 ലക്ഷത്തിൽ അധികം പണവും ആഭരണങ്ങളും പൊലിസ് പിടികൂടി

Kerala
  •  18 hours ago
No Image

ബെംഗളൂരുവിൽ സഹോദരനെ മർദിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

latest
  •  18 hours ago