
വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയതിന് പിന്നാലെ വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭയിലും ഭരണപക്ഷത്തിന് തന്നെയാണ് ഭൂരിപക്ഷം. അതിനാല്‍ ബില്‍ രാജ്യസഭയിലും പാസാവും. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കും പുലര്‍ച്ചെ വരെ നീണ്ട നടപടികള്‍ക്കുമൊടുവിലാണ് ബില്‍ ലോക്‌സഭ പാസാക്കിയെടുത്തത്.
232 നെതിരെ 288 വോട്ടുകള്‍ക്കാണ് ബില്‍ ലോക്‌സഭയില്‍ പാസായത്. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി. വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനും കൈയേറ്റം നിയമവിധേയമാക്കാനും സര്‍ക്കാറിനെ സഹായിക്കുന്ന വഖ്ഫ് ഭേദഗതി ബില്‍ കഴിഞ്ഞ ദിവസമാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തു. ഇന്‍ഡ്യാ സഖ്യത്തിലെ പാര്‍ട്ടികള്‍ക്കൊപ്പം വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചു.
എന്‍.ഡി.എ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി, ജെ.ഡി.യു എന്നിവ ബില്ലിനെ അനുകൂലിച്ചു. ബില്‍ മുസ്‌ലിംകള്‍ക്ക് ഗുണം ചെയ്യുന്നതും വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതുമാണെന്ന നിലപാടാണ് സഭയില്‍ സംസാരിച്ച തെലുഗുദേശം പാര്‍ട്ടി മുതിര്‍ന്ന അംഗം കൃഷ്ണപ്രസാദ് തെന്നട്ടി, കേന്ദ്രമന്ത്രിയും ജെ.ഡി.യു മുതിര്‍ന്ന നേതാവുമായ ലാലന്‍ സിങ് എന്നിവര്‍ സ്വീകരിച്ചത്.
ബില്‍ അവതരണത്തോടെ ശക്തമായ പ്രതിപക്ഷ- ഭരണപക്ഷ പോരാട്ടത്തിനാണ് ലോക്‌സഭ സാക്ഷിയായത്. കേരളത്തിലെ മുനമ്പം അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ പലതവണ പരാമര്‍ശിക്കപ്പെട്ടു. പ്രതിപക്ഷത്തുനിന്ന് ഉപപ്രതിപക്ഷ നേതാവ് ഗൗരവ് ഗൊഗോയ്, തൃണമൂല്‍ അംഗം കല്യാണ്‍ ബാനര്‍ജി തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയപ്പോള്‍ ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു, ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവര്‍ ബി.ജെ.പി പക്ഷത്തുനിന്ന് സംസാരിച്ചു.
ലോക്‌സഭയില്‍ ചോദ്യോത്തരവേളയ്ക്കു ശേഷം ന്യൂനപക്ഷകാര്യമന്തി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിനെ ഏകീകൃത വഖ്ഫ് മാനേജ്മെന്റ് ശാക്തീകരണം, കാര്യക്ഷമത, വികസനം ബില്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് റിജിജു പ്രഖ്യാപിച്ചു.
വഖ്ഫ് നിയമം അതേപടി നിലനില്‍ക്കുകയും യു.പി.എ അധികാരത്തിലെത്തുകയും ചെയ്താല്‍ പാര്‍ലമെന്റും അവര്‍ വഖ്ഫ് ബോര്‍ഡിനു നല്‍കുമെന്ന റിജിജുവിന്റെ പരാമര്‍ശം സഭയില്‍ ബഹളത്തിനിടയാക്കി. രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്ഷേത്രംവരെ തങ്ങളുടെതാണെന്ന് വഖ്ഫ് ബോര്‍ഡ് അവകാശപ്പെടുന്നു. കേരളത്തില്‍ മുനമ്പത്തും ഇതേ അവകാശവാദം വഖ്ഫ് ബോര്‍ഡ് ഉന്നയിക്കുന്നുണ്ടെന്നും റിജിജു പറഞ്ഞു. സംയുക്തപാര്‍ലമെന്ററി സമിതി നല്‍കിയ കരട് ബില്‍ അതേ പടിയെടുത്താണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇതിനെ എന്‍.കെ പ്രേമചന്ദ്രന്‍ ചോദ്യംചെയ്തു. സംയുക്തപാര്‍ലമെന്ററി സമിതിക്ക് ഇങ്ങനെ ബില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ബില്ലിന് അവതരണാനുമതി നല്‍കുന്നതിനെയും പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. ഭരണഘടന അനുഛേദം 26ന്റെ ലംഘനമാണ് ബില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.
ബില്‍ ചൊവ്വാഴ്ച വൈകിയാണ് നല്‍കിയതെന്നും ഭേദഗതി നിര്‍ദേശിക്കാന്‍ മതിയായ സമയം എം.പിമാര്‍ക്ക് ലഭിച്ചില്ലെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. ബില്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണെന്നും മതത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയാണെന്നും പ്രതിപക്ഷത്തുനിന്ന് ചര്‍ച്ച തുടങ്ങിവച്ച ഗൗരവ് ഗൊഗോയ് പറഞ്ഞു. ന്യൂനപക്ഷ കാര്യ മന്ത്രാലയമാണോ അതോ മറ്റേതെങ്കിലും വകുപ്പാണോ ഈ ബില്‍ ഉണ്ടാക്കിയത്?. ബില്‍ എവിടെനിന്ന് വന്നു. സര്‍ക്കാര്‍ മതത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരുന്ന തരത്തിലേക്ക് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇന്ന് മാറിയിരിക്കുന്നുവെന്നും അഞ്ചു വര്‍ഷമെങ്കിലും സജീവമായി ഇസ്്ലാം ആചരിച്ചവര്‍ക്കു മാത്രമാണ് വഖ്ഫ് ചെയ്യാനുള്ള അവകാശമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ഗൊഗോയ് പറഞ്ഞു.
മതാചാരണം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ മറ്റുമതങ്ങളില്‍നിന്ന് ആവശ്യപ്പെടുമോയെന്നും ഗൊഗോയ് ചോദിച്ചു. ഭരണഘടന പറയുന്നത് ഓരോ പൗരനും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതി ലഭിക്കണമെന്നാണ്. ഈ ബില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. രണ്ടാമതായി, ന്യൂനപക്ഷ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. മൂന്നാമതായി, ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി. ബില്ലിലെ വ്യവസ്ഥകള്‍ ഓരോന്നായി ഉദ്ധരിച്ച് അതിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിയിരുന്നു ഗൊഗോയിയുടെ പ്രസംഗം.
മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണു വഖ്ഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ അജന്‍ഡയെന്ന് കെ.സി വേണുഗോപാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. മുസ്‌ലിം സംരക്ഷണത്തിനു വേണ്ടിയാണ് ബില്ലെന്ന ബി.ജെ.പി പ്രചാരണം പ്രഹസനമാണെന്ന് ഡി.എം.കെ അംഗം എ. രാജ പറഞ്ഞു. ഒരു മുസ്ലിം പോലും പാര്‍ലമെന്റംഗമായില്ലാത്ത പാര്‍ട്ടി മുസ്‌ലിംകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോകുന്നു എന്ന് അവകാശപ്പെടുന്നതാണ് വിരോധാഭാസം. ബില്ലിനെ അനുകൂലിക്കുന്ന ഒരു മുസ്‌ലിം എം.പിപോലുമില്ലെന്നും രാജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെടിക്കെട്ട് വീരന്മാരുടെ ടീമിനെ നാണംകെടുത്തി കൊൽക്കത്ത; ചാമ്പ്യന്മാർക്ക് വമ്പൻ ജയം
Cricket
• 16 hours ago
നോര്‍ത്ത് ബാത്തിനയിലൂടെ അനധികൃത പ്രവേശനം; 27 പാകിസ്താനികള്‍ അറസ്റ്റില്‍
oman
• 17 hours ago
കറന്റ് അഫയേഴ്സ്-03-04-2025
PSC/UPSC
• 17 hours ago
പ്രവാസി സ്ത്രീകളെ വിവാഹം ചെയ്യുന്ന കുവൈത്തി പൗരന്മാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
Kuwait
• 17 hours ago
മമത സർക്കാരിന് തിരിച്ചടി; 25,000 അധ്യാപക-അനധ്യാപക നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി
National
• 17 hours ago
ഉറങ്ങുമ്പോൾ ഭാര്യ തിളച്ച വെള്ളത്തിൽ മുളകുപൊടിയും ഉപ്പും ചേർത്ത് ഒഴിച്ചു; മകളെയും തന്നെയും കൊല്ലാൻ നോക്കുന്നു; ആരോപണവുമായി ഡൽഹി സ്വദേശി
Kerala
• 18 hours ago
തലശ്ശേരിയിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച 44 ലക്ഷത്തിൽ അധികം പണവും ആഭരണങ്ങളും പൊലിസ് പിടികൂടി
Kerala
• 18 hours ago
ബെംഗളൂരുവിൽ സഹോദരനെ മർദിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ
latest
• 18 hours ago
വഖഫ് ഭേദഗതി ബില്ലിലെ പാര്‍ട്ടി നിലപാട് തെറ്റ്; ജെഡിയുവില്‍ നിന്ന് രാജിവെച്ച് മുതിര്‍ന്ന നേതാവ് മുഹമ്മദ് ഖാസിം അന്‍സാരി
National
• 18 hours ago
സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 18 hours ago
'പിണറായിക്കും മകള്‍ക്കും തെളിവുകളെ അതിജീവിക്കാനാവില്ല'; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും
Kerala
• 19 hours ago
മാസപ്പടി കേസില്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത് എസ്എഫ്ഐഒ
Kerala
• 20 hours ago
സ്ഥാനക്കയറ്റം നിഷേധിച്ചത് ചോദ്യം ചെയ്ത് രാജു നാരായണ സ്വാമി; സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി
Kerala
• 20 hours ago
കാരുണ്യം ഒഴുകിയ നല്ല നാളുകള്‍; റമദാനില്‍ സഊദി ചാരിറ്റി ഡ്രൈവ് വഴി സമാഹരിച്ചത് 1.8 ബില്യണ്‍ റിയാല്‍
Saudi-arabia
• 20 hours ago
എറണാകുളത്ത് 15 കാരി 8 മാസം ഗർഭിണി; പ്രതി 55 കാരനായ അയൽവാസി അറസ്റ്റിൽ
Kerala
• a day ago
ദുബൈയിലെ തിരക്കേറിയ ഇടങ്ങളിലെ പാര്‍ക്കിംഗ് ഫീസില്‍ മാറ്റം; പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍
uae
• a day ago
തൃശൂരിന് ഒരു തെറ്റ് പറ്റി, അത് കേരളം തിരുത്തും; ജോൺ ബ്രിട്ടാസ്
National
• a day ago
ബന്ധുവിന്റെ ചികിത്സാര്‍ഥം വിദേശത്ത് ആയിരുന്നു; വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണം നല്കി പ്രിയങ്ക ഗാന്ധി
National
• a day ago
അമേരിക്കൻ പകരച്ചുങ്കം; ഉഭയകക്ഷി ചർച്ചകളിൽ പ്രതീക്ഷയോടെ ഇന്ത്യ
International
• 20 hours ago
'സുകാന്തിന് മറ്റു സ്ത്രീകളുമായി ബന്ധം'; മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറഞ്ഞിരിക്കുന്നത് കള്ളമെന്ന് മേഘയുടെ പിതാവ്
Kerala
• 21 hours ago
ജബൽപൂർ ക്രൈസ്തവർക്കെതിരായ ആക്രമണം അപലപിച്ച് മുഖ്യമന്ത്രി; ‘ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുമ്പോൾ കേന്ദ്രം നോക്കിനിൽക്കുന്നു’
Kerala
• 21 hours ago