HOME
DETAILS

പൊന്ന് പൊള്ളുന്നു; വില ഇന്നും കൂടി, പുതിയ റെക്കോര്‍ഡ്

  
Web Desk
April 03 2025 | 05:04 AM

gold price hike news123

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ്. 69,000ത്തിനോട് അടുത്തിരിക്കുകയാണ് പവന്‍ വില. ഇക്കണക്കിന് പോയാല്‍ പവന് വില ഏപ്രിലില്‍ തന്നെ 70,000 കടക്കുമെന്നാണ് സൂചന. ഈ സംഖ്യയിലെത്താന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്നായിരുന്നു ഈയടുത്ത കാലം വരേയുമുള്ള കണക്കു കൂട്ടല്‍ എന്നാല്‍ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചാണ് സ്വര്‍ണക്കുതിപ്പുണ്ടായത്. ഇപ്പോഴിതാ 2025 കഴിയുമ്പോഴേക്കും 90,000 കടക്കും പവന്‍ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ പവന്‍ വില ഒരു ലക്ഷം കടന്നേക്കുമെന്നും നിരീക്ഷകര്‍ കണക്ക് കൂട്ടുന്നു.ഔണ്‍സ് സ്വര്‍ണത്തിന് 4500 ഡോളര്‍ വരെ എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഇന്ന് രാവിലെ മുതല്‍ അന്തര്‍ദേശീയ വിപണിയിലും  സ്വര്‍ണവില കുതിക്കുകയാണ്. ഔണ്‍സിന് 3099 ഡോളര്‍ വരെ കുറഞ്ഞിരുന്ന സ്വര്‍ണവില ഇപ്പോള്‍ 3126 ഡോളറിലെത്തിയിട്ടുണ്ട്.  ഓഹരി വിപണികള്‍ നഷ്ടം നേരിടുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും ഇനിയും കുതിപ്പ് തന്നെയാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്.

ആഗോളതലത്തിലെ വില തന്നെയാണ് സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കുന്നത്. കൂടാതെ ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളും സ്വര്‍ണ വിപണിയെ ബാധിക്കുന്നു. വ്യാപാര യുദ്ധത്തിന്റെ ഭീതിയിലാണ് ലോകം. കഴിഞ്ഞ ദിവസമാണ് യു.എസില്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കും ട്രംപ് തീരുവ ഏര്‍പെടുത്തിയത്. ഇതോടെ സ്വര്‍ണ വില എക്കാലത്തേയും റെക്കോര്‍ഡിലേക്ക് കുതിച്ചു. സര്‍വ്വകാല റെക്കോര്‍ഡായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍. ഇന്നും വില ഉയര്‍ന്ന പുതിയ റെക്കോര്‍ഡില്‍ നില്‍ക്കുകയാണ് സ്വര്‍ണം. 2025 ല്‍ മാത്രം കുറഞ്ഞത് 15 തവണ വിലയിലെ റെക്കോഡ് സ്വര്‍ണം തകര്‍ത്തിട്ടുണ്ട്.

വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നാല്‍ മാത്രമാണ് ഇനി സ്വര്‍ണവില ഇടിയുകയുള്ളുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്നത്തെ വില അറിയാം
22കാരറ്റ്
ഒരു ഗ്രാം വര്‍ധന 50 രൂപ, ഗ്രാം വില 8,560
പവന്‍ വര്‍ധന 400 രൂപ, പവന്‍ വില 68,480

24 കാരറ്റ്
ഒരു ഗ്രാം വര്‍ധന 54രൂപ, ഗ്രാം വില 9,338
പവന്‍ വര്‍ധന 432 രൂപ, പവന്‍ വില 74,704

18 കാരറ്റ്
ഒരു ഗ്രാം വര്‍ധന 41 രൂപ, ഗ്രാം വില 7,004
പവന്‍ വര്‍ധന 328 രൂപ, പവന്‍ വില 56,032

എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വിലയും മതിയാവില്ല.  ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 80,000 രൂപയുടെ അടുത്തെത്തുമെന്നും വ്യാപാരികള്‍ അറിയിക്കുന്നു.

 

Gold prices have recently soared to unprecedented levels, driven by escalating economic uncertainties and geopolitical tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമ്പുരാന്റെ മാപ്പ് ഏശിയില്ല? ; റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നു

Kerala
  •  2 hours ago
No Image

വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

National
  •  3 hours ago
No Image

2025ലും കുതിപ്പ് തുടര്‍ന്ന് ലുലു; ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി തന്നെ; ലോകം കീഴടക്കി മസ്‌ക്; ഫോബ്‌സ് ശതകോടീശ്വര പട്ടിക പുറത്തിറക്കി

Kerala
  •  4 hours ago
No Image

ഗോകുലം ഗോപാലന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; ഫെമ നിയമ ലംഘനം നടത്തിയെന്ന്

Kerala
  •  4 hours ago
No Image

എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്    

Kerala
  •  4 hours ago
No Image

വഖ്ഫ് ബിൽ പാസായതോടെ സഭാ സ്വത്തുക്കൾക്കും ബോർഡ് വരുമോ? ക്രിസ്ത്യൻ സംഘടനകളിൽ ആശങ്ക; വീണ്ടും ചർച്ചയായി മദ്രാസ് ഹൈക്കോടതിയിലെ കേസ്

National
  •  5 hours ago
No Image

സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു; കുറഞ്ഞത് ആയിരത്തിലേറെ രൂപ, ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് കുതിച്ചോളൂ

Business
  •  5 hours ago
No Image

ട്രംപിന്റെ തീരുവ: പണി യു.എസ് വിപണിക്കും കിട്ടി, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ഇത്രയും വലിയ തിരിച്ചടി കൊറോണക്കാലത്തിന് ശേഷം ആദ്യമെന്ന് റിപ്പോര്‍ട്ട്

International
  •  6 hours ago
No Image

വഖ്ഫ് ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കും; നിയമസഭയിൽ: എം.കെ സ്റ്റാലിന്‍

National
  •  6 hours ago
No Image

ചൈനക്കാരുമായുള്ള പ്രണയവും ലൈംഗികബന്ധവും ഒഴിവാക്കണം; ട്രംപ് ഭരണകൂടത്തിന്റെ കർശന നിർദേശം

International
  •  7 hours ago