
ട്രാഫിക് പിഴകള്‍ മൂന്നിരട്ടിയാക്കി കുവൈത്ത്; ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പൊലിസ്

കുവൈത്ത് സിറ്റി: ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നിയമത്തിലെ പുതിയ ഭേദഗതികള്‍ ഏപ്രില്‍ 22 ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം.
ട്രാഫിക് സിഗ്നല്‍ തെറ്റിച്ച് സ്റ്റോപ്പ് ലൈന്‍ മുറിച്ചുകടക്കുന്ന വ്യക്തികളെയും അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തവരെയും അറസ്റ്റ് ചെയ്യാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാകുമെന്ന് അല്‍-സയാസ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിന് കാരണമാകുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
അറസ്റ്റ് ചെയ്യുന്നതിന് കാരണമാകുന്ന കുറ്റങ്ങള്‍:
- മദ്യം, മയക്കുമരുന്ന്, അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കള്‍ എന്നിവയുടെ സ്വാധീനത്തില്‍ മോട്ടോര്‍ വാഹനം ഓടിക്കുന്നത്.
- മറ്റൊരാളുടെ മരണത്തിനോ പരുക്കിനോ കാരണമാകുന്ന രീതിയില്‍ വാഹനമോടിക്കുന്നത്.
- പെര്‍മിറ്റ് ഇല്ലാതെയോ അനുവദിച്ച പെര്‍മിറ്റിന്റെ ലംഘനമോ നടത്തി റോഡുകളില്‍ മോട്ടോര്‍ വാഹന മത്സരത്തില്‍ പങ്കെടുക്കല്‍.
- ഒരു വ്യക്തിയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒരു അപകടമുണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ ഉത്തരവ് പാലിക്കാതിരിക്കുകയോ ചെയ്താല്‍.
- വേഗത പരിധി മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ കവിഞ്ഞാല്‍.
- ചുവന്ന ട്രാഫിക് സിഗ്നല്‍ മുറിച്ചുകടന്നാല്‍.
- നിയുക്ത ഉപയോഗത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കുന്നത്.
- അശ്രദ്ധമായി വാഹനമോടിച്ചാല്‍.
- അംഗീകൃത ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ, ലൈസന്‍സ് റദ്ദാക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്ത സന്ദര്‍ഭങ്ങളില്‍ വ്യാജ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിച്ചാല്‍.
- ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നല്കുന്ന നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍.
പുതിയ നിയമപ്രകാരം, വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
സിഗ്നല്‍ തെറ്റിച്ച് യാത്ര ചെയ്താലുള്ള പിഴ 50 കുവൈത്തി ദീനാറില്‍ നിന്ന് 150 കുവൈത്തി ദീനാര്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്.
അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള പിഴ 30 കുവൈത്തി ദീനാറില്‍ നിന്ന് 150 ദീനാറായും വര്‍ധിപ്പിച്ചു.
പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്താല്‍ ഇപ്പോള്‍ 150 ദീനാര്‍ പിഴ ഈടാക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഇനി മുതല്‍ 75 ദീനാര്‍ പിഴ ഈടാക്കും.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുള്ള പിഴ 10 കുവൈത്തി ദീനാറില്‍ നിന്ന് 30 കുവൈത്തി ദീനാര്‍ ആയി ഉയര്‍ത്തി. പൊതു സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വാഹനമോടിക്കുന്നവരെയും കാല്‍നടയാത്രക്കാരെയും സംരക്ഷിക്കുന്നതിനും സ്വത്ത്, ജീവന് എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കര്‍ശനമായ പിഴകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കലക്ടര്‍ തര്‍ക്കംതീര്‍ക്കും, സുന്നികള്‍ക്കും ശീഈകള്‍ക്കും പ്രത്യേക ബോര്‍ഡ്, അമുസ്ലിംകളും അംഗം, വരുമാനം കുറയും..; വഖ്ഫ് ബില്ലിലെ വിവാദ വ്യവസ്ഥകള്‍ അറിയാം | Waqf Bill
latest
• 17 hours ago
12 മണിക്കൂര്‍ നീണ്ട ചര്‍ച്ച, പുലര്‍ച്ചെ വരെ നീണ്ടുനിന്ന നടപടികള്‍; വഖ്ഫ് ബില്ല് ലോക്സഭ പാസാക്കിയെടുത്തു
latest
• 17 hours ago
'എഐ ഉപയോഗത്തില്‍ ഇന്ത്യ ലോകത്തെ മറികടക്കുന്നു'; സാം ആള്ട്ട്മാന്
Science
• a day ago
മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവച്ചാൽ ചർച്ചക്ക് തയ്യാറെന്ന് മാവോയിസ്റ്റുകൾ; ചർച്ചക്ക് തയ്യാറല്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍
National
• a day ago
ഉയര്‍ന്ന ഡിമാന്‍ഡും അറ്റകുറ്റപ്പണിഖളും മൂലം ചില മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ച് കുവൈത്ത്
Kuwait
• a day ago
ട്രാഫിക് ഗ്രേഡ് എസ്ഐ അഗതിമന്ദിരത്തിലേക്കുള്ള പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; ഗ്രേഡ് എസ്ഐക്ക് അറസ്റ്റും സസ്പെൻഷനും
Kerala
• a day ago
22-ാം വയസ്സിൽ ഐപിഎസ്, 28-ാം വയസ്സിൽ രാജി; കാമ്യ മിശ്ര പുതിയ മേഖലയിലേക്ക്
National
• a day ago
ആർസിബിക്ക് സീസണിലെ ആദ്യ തോൽവി; കൊഹ്ലിപ്പടയെ വീഴ്ത്തി ഗുജറാത്തിന്റെ കുതിപ്പ്
Cricket
• a day ago
ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു
National
• a day ago
ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആഗോള വിപണി ആശങ്കയിൽ
latest
• a day ago
വർക്കലയിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരണപ്പെട്ട സംഭവം; ഒളിവിലായ പ്രതി കീഴടങ്ങി
Kerala
• a day ago
തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരെനെ പ്രണയിച്ച യുവതിയെ സഹോദരന് തലക്കടിച്ച് കൊന്നു
National
• a day ago
മുന്നിലുള്ളത് സാക്ഷാൽ ഗെയ്ൽ മാത്രം; റാഷിദ് ഖാനെ തൂക്കിയടിച്ച ലിവിങ്സ്റ്റണ് മിന്നൽ റെക്കോർഡ്
Cricket
• a day ago
മദ്യം കഴിച്ച സ്കൂൾ വിദ്യാർഥികൾ അവശനിലയിൽ; മദ്യം വാങ്ങിനൽകിയ യുവാവ് കസ്റ്റഡിയിൽ
Kerala
• a day ago
തലസ്ഥാനത്ത് അനധികൃത ഗ്യാസ് സിലിണ്ടർ വിൽപ്പന; 188 സിലിണ്ടറുകൾ പിടിച്ചെടുത്ത് സിവിൽ സപ്ലൈസ് വകുപ്പ്
Kerala
• a day ago
ഡല്‍ഹി കലാപത്തില്‍ രണ്ടുപേരെ കൊന്ന് ഒവുചാലില്‍ തള്ളിയ കേസ്; 12 പ്രതികളെ കോടതി വെറുതെവിട്ടു
National
• a day ago
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടികൂടി
latest
• a day ago
പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; വെട്ടത്തൂർ സ്വദേശി പിടിയിൽ
Kerala
• a day ago
കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
National
• a day ago
വിനോദയാത്രപോയ മലയാളി സംഘത്തിന് കടന്നൽ ആക്രമണം: ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Kerala
• a day ago
വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 10 വർഷം കഠിന തടവ്
Kerala
• a day ago