HOME
DETAILS

'ഗാന്ധിജി ചെയ്തത് പോലെ....' വഖഫ്ബില്‍ കീറിക്കളഞ്ഞ് ഉവൈസി; കേന്ദ്രത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി പ്രസംഗം 

  
Web Desk
April 03 2025 | 04:04 AM

Asaduddin Owaisi tears Waqf Amendment Bill during Lok Sabha debate

ലോക്‌സഭയില്‍ വഖഫ് ബില്‍ ചര്‍ച്ചക്കിടെ വ്യക്തവും വിശദവുമായ പ്രതികണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ബില്ലിലെ ഓരോ പോയിന്റും എടുത്തു പറഞ്ഞ് അത് എത്രത്തോളം ഭരണാ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ബില്‍ കീറിക്കളഞ്ഞാണ് അദ്ദേഹം തന്റെ സംസാരം അവസാനിപ്പിച്ചത്. 

പ്രശസ്ത ഉര്‍ദു കവി അഹമദ് ഫറാസിന്റെ വരികള്‍ ഉച്ചരിച്ചാണ് അദ്ദേഹം തന്റെ സംസാരം ആരംഭിച്ചത്. 

'ഭാരതത്തിലെ മുസ്‌ലിംകളുടെ വിശ്വസത്തിനും ആരാധനകള്‍ക്കും മേലുള്ള ആക്രമണമാണ് ഈ ബില്‍. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ വലിയൊരുവിഭാഗം ജനതക്കു നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ യുദ്ധം എന്റെ ശരീരത്തിന് നേരെ മാത്രമല്ല, എന്റെ സ്വാതന്ത്ര്യത്തിനും എന്റെ സാമൂഹിക ജീവിതത്തിനും എന്റെ ശരീഅത്തിന് നേരെയാണ്. എന്റമദ്രസകളേയും പള്ളികളേയും ദര്‍ഗകളേയുമാണവര്‍ ലക്ഷ്യം വെക്കുന്നത്. മുസ്‌ലിംകളുടെ നേട്ടത്തിനും നീതിക്കും വേണ്ടിയാണ് അതെന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാല്‍ ഇത് പച്ചക്കള്ളമാണ്. നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 14 നോക്കൂ. തുല്യ സംരക്ഷണം എന്ന് അതില്‍ എഴുതപ്പെട്ടതായി കാണാം. ഹിന്ദു, സിഖ്, ജൈന തുടങ്ങിയവര്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ ഭരിക്കാമെന്നാണ് ഭേദഗതി ചൂണ്ടിക്കാട്ടുന്നത്. അവരുടെ വിശ്വാസത്തില്‍ പെട്ടവര്‍ക്ക് സ്വത്ത് ദാനം ചെയ്യാം. ഒരു നിയന്ത്രണമോ നിയമമോ അവരെ ബാധിക്കുകയില്ല. അതിന്റെ അടുത്ത പേജില്‍ നോക്കൂ. അതനുസരിച്ച് മുസ്‌ലിം വഖഫിനുമേല്‍ സകല നിയന്ത്രണങ്ങളും അതില്‍ വ്യക്തമാക്കുന്നു. അതില്‍ കടന്നുകയറ്റമുണ്ടാവും. കടന്നുകയറിയവര്‍ രാത്രിക്ക് രാത്രി ഉടമസ്ഥരായി മാറും. ഇതെല്ലാം ആര്‍ട്ടിക്കിള്‍ 14ന്റെ വ്യക്തമായ നിഷേധമാണെന്ന് മനസ്സിലാക്കാം. നിയമത്തിനുള്ള തുല്യതയും ആര്‍ട്ടിക്കിള്‍ 14ല്‍ പറയുന്നുണ്ട്. ഏത് ഉദ്യേഗസ്ഥനും സ്വച്ഛേധിപത്യപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അനുവാദം ഈ ഭേദഗതി നല്‍കുന്നുണ്ട്. ഇവിടെ നിങ്ങള്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നുണ്ട്. സ്വത്ത് വഖഫിന്റേതോ സര്‍ക്കാറിന്റേതോ എന്ന തീരുമാനം അയാളാണ് തീരുമാനങ്ങള്‍ എടുക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആര്‍ട്ടിക്കിള്‍ 25ഉം 26ഉം ഇവിടെ ലംഘിക്കപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു, സിഖ് , ബുദ്ധ, ജൈന വിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് അധികാരം നല്‍കുമ്പോള്‍ മുസ്‌ലിംകളില്‍ നിന്ന് അത് കവര്‍ന്നെടുക്കപ്പെടുന്നു. തര്‍ക്കമന്ദിരങ്ങള്‍ സര്‍ക്കാരിന്റേതാവുമെന്ന് നിങ്ങള്‍ പറയുന്നു- അദ്ദേഹം തുടര്‍ന്നു. തര്‍ക്കം നടക്കുന്ന സമീപത്തെ പള്ളിയില്‍ നാലെ കലക്ടര്‍ വന്ന് സര്‍ക്കാറിന്റേതെന്ന് പറഞ്ഞാല്‍ അവിടെ സ്റ്റിക്കര്‍ ഒട്ടിക്കപ്പെടും. പള്ളി പിന്നീട് സര്‍ക്കാര്‍ സ്വത്തായി മാറുന്നു. ഒന്നും സംഭവിക്കില്ല എന്ന് നിങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ 172 വഖഫ് സ്വത്തുക്കള്‍ എ.എസ്.ഐ നിയന്ത്രണത്തിലാണ്. ഞങ്ങള്‍ക്ക് അത് നഷ്ടമായിരിക്കുന്നു. കാരണം ഞങ്ങളുടെ കൈവശം രേഖകളില്ല. നിങ്ങള്‍ പറയുന്നു രേഖകള്‍ കൊണ്ടു വരൂ എന്ന. ഇനി അഥവാ സര്‍ക്കാറുമായിട്ടാണ് തര്‍ക്കം നടക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് വാദിക്കാന്‍ പോലും കഴിയില്ല. കാരണം നിങ്ങള്‍ തന്നെയായിരിക്കും ജഡ്ജ്. നിങ്ങളാണ് വിധി പറയുന്നത്. ഇനി തീരുമാനം കയ്യേറ്റത്തെ സംബന്ധിച്ചാണെങ്കില്‍ 107 തന്നെ ആര്‍ക്കിളില്‍ നിന്ന് ഇല്ലാതാക്കിയിയിരിക്കുന്നു. നിങ്ങള്‍ രാത്രിക്ക് രാത്രി കയ്യേറ്റക്കാരെ ഉടമകളാക്കുകയാണ്. 

വഖഫ് ബില്ലില്‍ സര്‍ക്കാര്‍ രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരാതന ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടുകയും എന്നാല്‍ മസ്ജിദുകള്‍ സംരക്ഷിക്കപ്പെടുകയുമില്ല എന്ന സ്ഥിതി വിശേഷമാണ് വരാന്‍ പോകുന്നതെന്ന് വഖഫ് ബില്ലിലൂടെ വ്യക്തമായി. ഈ ബില്ലിന്റെ ലക്ഷ്യം മുസ്‌ലിംകളെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഞ്ച് വര്‍ഷമെങ്കില്‍ മുസ്‌ലിമായി തുടരുന്നവര്‍ക്ക് മാത്രമേ വഖഫ് ചെയ്യാനാവൂ എന്ന വ്യവസ്ഥ യുക്തിരഹിതമാണ്. അഞ്ച് വര്‍ഷമായി മുസ്ലിമായി തുടരുന്നവരെ എങ്ങനെ തിരിച്ചറിയാനാവുമെന്നും ഉവൈസി ചോദിച്ചു. ഞാന്‍ എന്റെ സ്വത്ത് അല്ലാഹുവിന്റെ നാമത്തില്‍ അവന്റെ ഉടമസ്ഥതയില്‍ നല്‍കുമ്പോള്‍ നിങ്ങള്‍ മക്കളുടെ അവകാശത്തെ കുറിച്ച് പറയുന്നു. ഇത്രയും സ്‌നേഹം നിങ്ങള്‍ ബില്‍ക്കീസ് ബാനുവിനോട് കാണിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പ്രാര്‍ഥന കിട്ടുമായിരുന്നു. ആരെങ്കിലും വഖഫ് സ്വത്ത് വില്‍പന നടത്തിയാല്‍ അവര്‍ക്ക് രണ്ട് വര്‍ഷം തടവുണ്ടായിരുന്നത് നിങ്ങള്‍ ആറുമാസമാക്കി. ജാമ്യം ലഭിക്കാത്ത വ്യവസ്ഥയും നിങ്ങള്‍ ഒഴിവാക്കി.

വെളുത്തവരുടെ ആഫ്രിക്കയില്‍ നിന്ന് ഗാന്ധിജി പറഞ്ഞു. ഞാന്‍ ഈ നിയമത്തെ അംഗീകരിക്കുന്നില്ലെന്ന്. അദ്ദേഹം ആ നിയമം കീറിയെറിഞ്ഞു. ഗാന്ധിജിയെ പോലെ ഞാനും ഈ നിയമം കീറിക്കളയുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. 

AIMIM leader Asaduddin Owaisi strongly opposes the Waqf Amendment Bill in Lok Sabha, highlighting its constitutional violations and impact on Muslim properties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമ്പുരാന്റെ മാപ്പ് ഏശിയില്ല? ; റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നു

Kerala
  •  2 hours ago
No Image

വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

National
  •  3 hours ago
No Image

2025ലും കുതിപ്പ് തുടര്‍ന്ന് ലുലു; ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി തന്നെ; ലോകം കീഴടക്കി മസ്‌ക്; ഫോബ്‌സ് ശതകോടീശ്വര പട്ടിക പുറത്തിറക്കി

Kerala
  •  4 hours ago
No Image

ഗോകുലം ഗോപാലന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; ഫെമ നിയമ ലംഘനം നടത്തിയെന്ന്

Kerala
  •  5 hours ago
No Image

എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്    

Kerala
  •  5 hours ago
No Image

വഖ്ഫ് ബിൽ പാസായതോടെ സഭാ സ്വത്തുക്കൾക്കും ബോർഡ് വരുമോ? ക്രിസ്ത്യൻ സംഘടനകളിൽ ആശങ്ക; വീണ്ടും ചർച്ചയായി മദ്രാസ് ഹൈക്കോടതിയിലെ കേസ്

National
  •  6 hours ago
No Image

സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു; കുറഞ്ഞത് ആയിരത്തിലേറെ രൂപ, ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് കുതിച്ചോളൂ

Business
  •  6 hours ago
No Image

ട്രംപിന്റെ തീരുവ: പണി യു.എസ് വിപണിക്കും കിട്ടി, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ഇത്രയും വലിയ തിരിച്ചടി കൊറോണക്കാലത്തിന് ശേഷം ആദ്യമെന്ന് റിപ്പോര്‍ട്ട്

International
  •  7 hours ago
No Image

വഖ്ഫ് ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കും; നിയമസഭയിൽ: എം.കെ സ്റ്റാലിന്‍

National
  •  7 hours ago
No Image

ചൈനക്കാരുമായുള്ള പ്രണയവും ലൈംഗികബന്ധവും ഒഴിവാക്കണം; ട്രംപ് ഭരണകൂടത്തിന്റെ കർശന നിർദേശം

International
  •  8 hours ago